ഷവോമിയുടെ ഒരു തകർപ്പൻ ഫോൺ ഇതാ വിപണിയിൽ പുറത്തിറക്കി

Updated on 03-May-2022
HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ എത്തി

Xiaomi Civi 1S എന്ന സ്മാർട്ട് ഫോണുകളാണ് എത്തിയിരിക്കുന്നത്

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇട്ട വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Xiaomi Civi 1S എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ചൈന വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ സ്ലിം ഡിസൈൻ തന്നെയാണ് .ഈ Xiaomi Civi 1S സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Xiaomi Civi 1S സവിശേഷതകൾ

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.55 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 1080 പിക്സൽ റെസലൂഷനും അതുപോലെ  120Hz ഫാസ്റ്റ് റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ Xiaomi Civi 1S സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 778പ്ലസ് പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 12 ൽ തന്നെയാണ് ഈ  Xiaomi Civi 1S സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും അതുപോലെ തന്നെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഈ ഫോണുകളുടെ ആരംഭ വില വരുന്നത് CNY 2,299 യാണ് (ഏകദേശം 27000 രൂപ )

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :