12 ജിബി റാംമ്മിൽ ഷാവോമോയുടെ ഗെയിമിങ് ബീസ്റ്റ് ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തുന്നു

Updated on 27-May-2019
HIGHLIGHTS

 

ഷവോമിയുടെ ഏറ്റവും പുതിയ ഗെയിമിങ് സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഷവോമിയുടെ ബ്ലാക്ക് ഷാർക്ക് 2 എന്ന മോഡലുകളാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തുന്നത് .ഉച്ചയ്ക്ക് 12 മണി മുതൽ ലോഞ്ച് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ കാണാവുന്നതാണ് .ഇത് അസൂസിന്റെ ROG സ്മാർട്ട് ഫോണുകൾ പോലെ തന്നെ ഗെയിമിങ്ങിനു മുൻഗണന നൽകികൊണ്ട് പുറത്തിറക്കുന്ന മോഡലുകളാണ് .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.39 ഇഞ്ചിന്റെ വലിപ്പമുള്ള ഡിസ്‌പ്ലേയാണ് ബ്ലാക്ക് ഷാർക്ക് 2 മോഡലുകൾക്കുള്ളത് .കൂടാതെ 1080×2340 ന്റെ പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഗെയിം കളിക്കുന്നവർക്ക് മുൻഗണന നൽകിക്കൊണ്ടാണ് ബ്ലാക്ക് ഷാർക്ക് 2 സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .കൂടാതെ സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിൽ തന്നെയാണ് ബ്ലാക്ക് ഷാർക്ക് 2 മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത്.48 മെഗാപിക്സൽ + 12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാം മുതൽ 12 ജിബിയുടെ റാംവരെയുള്ള മോഡലുകൾ വരെയാണ് ഇന്ന് പുറത്തിറങ്ങുന്നത് .

കൂടാതെ 4000 mAhന്റെ ബാറ്ററി ലൈഫും ബ്ലാക്ക് ഷാർക്ക് മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഫാസ്റ്റ് ചാർജിങ് സംവിധാവും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . ഇതിന്റെ ഇന്ത്യൻ വിപണിയിലെ പ്രതീക്ഷിക്കുന്ന വില ഏകദേശം 43,000 രൂപയ്ക്ക് അടുത്താണ് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഈ സ്മാർട്ട് ഫോണുകൾ ലോഞ്ച് ചെയ്യുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :