48+12 എംപി ക്യാമറ കൂടാതെ 12 ജിബിയുടെ റാംമ്മിൽ ഷവോമി ബ്ലാക്ക് ഷാർക്ക് 2 ?

Updated on 08-May-2019
HIGHLIGHTS

ഷവോമിയുടെ മറ്റൊരു ഗെയിമിങ് സ്മാർട്ട് ഫോൺ കൂടി പുറത്തിറക്കി

 

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് മികച്ച വാണിജ്യംതന്നെയാണ് കൈവരിക്കുന്നത് .അതിനുകാരണം ഷവോമിയുടെ പുതിയ പരീക്ഷണങ്ങൾ തന്നെയാണ് .48 മെഗാപിക്സലിന്റെ ക്യാമറയിൽ  റെഡ്മി നോട്ട് 7 പ്രൊ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറക്കുകണ്ടായി .ഇപ്പോൾ ഇതാ 48 മെഗാപിക്സലിന്റെ ക്യാമറയിലും കൂടാതെ 12 ജിബിയുടെ റാംമ്മിലും ഷവോമിയുടെ ഗെയിമിങ് സ്മാർട്ട് ഫോൺ ബ്ലാക്ക് ഷാർക്ക് 2 മോഡലുകൾ എത്തുന്നു  .ഉടൻ തന്നെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും എത്തുന്നതാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.39 ഇഞ്ചിന്റെ വലിപ്പമുള്ള ഡിസ്‌പ്ലേയാണ് ബ്ലാക്ക് ഷാർക്ക് 2 മോഡലുകൾക്കുള്ളത് .കൂടാതെ 1080×2340 ന്റെ പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഗെയിം കളിക്കുന്നവർക്ക് മുൻഗണന നൽകിക്കൊണ്ടാണ് ബ്ലാക്ക് ഷാർക്ക് 2 സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .കൂടാതെ സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിൽ തന്നെയാണ് ബ്ലാക്ക് ഷാർക്ക് 2 മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത്.48 മെഗാപിക്സൽ + 12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാം മുതൽ 12 ജിബിയുടെ റാംവരെയുള്ള മോഡലുകൾ പുറത്തിറങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ .

കൂടാതെ 4000 mAhന്റെ ബാറ്ററി ലൈഫും ബ്ലാക്ക് ഷാർക്ക് മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഫാസ്റ്റ് ചാർജിങ് സംവിധാവും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . ഇതിന്റെ ഇന്ത്യൻ വിപണിയിലെ പ്രതീക്ഷിക്കുന്ന വില ഏകദേശം 43,000 രൂപയ്ക്ക് അടുത്താണ് .ഉടനെത്തന്നെ ഇന്ത്യൻ വിപണിയിലും ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :