ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ചൈന വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Xiaomi 12S Ultra എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ചൈന വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 8+ Gen 1 പ്രോസ്സസറുകളിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.73” E5 AMOLED 2K ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 8+ Gen 1 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .
അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 12 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജ് & 12 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 50 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 48 മെഗാപിക്സൽ (120mm 5x periscope zoom ) + 48 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4860mAh (67W charging support) ന്റെ ബാറ്ററി ലൈഫിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 8 ജിബിയുടെ റാം വേരിയന്റുകൾക്ക് CNY 5,999 (~₹70,829) രൂപയും കൂടാതെ 12 ജിബി റാം 256 ജിബിയുടെ വേരിയന്റുകൾക്ക് CNY 6,499 (~₹76,732) രൂപയും കൂടാതെ 12 ജിബിയുടെ റാം & 512 ജിബിയുടെ സ്റ്റോറേജുകൾക്ക് CNY 6999 (~₹82,636) രൂപയും ആണ് വില വരുന്നത് .