ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു
Xiaomi 12S ഫോണുകളാണ് ജൂലൈയിൽ വിപണിയിൽ എത്തുന്നത്
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .Xiaomi 12S എന്ന സ്മാർട്ട് ഫോണുകളാണ് ജൂലൈ 4 നു വിപണിയിൽ പുറത്തിറങ്ങുന്നത് .മികച്ച ഫീച്ചറുകളിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .അതിൽ പ്രതീക്ഷിക്കുന്ന ഒരു ഫീച്ചർ ആണ് 50MP Sony IMX707 സെൻസറുകൾ .
ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .അത്തരത്തിൽ ലീക്ക് ആയ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.5-ഇഞ്ചിന്റെ FHD+ 120Hz AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തുക എന്നാണ് സൂചനകൾ .അതുപോലെ തന്നെ 50MP Sony IMX707 ക്യാമറകളും പ്രതീക്ഷിക്കാം .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 8 Plus Gen 1 പ്രോസ്സസറുകളിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ഈ ഷവോമിയുടെ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാം .
ആൻഡ്രോയിഡിന്റെ 12 ഓപ്പറേറ്റിങ് സിസ്റ്റവും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 4,500mAh ന്റെ ( 120W fast charging support )ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .ജൂലൈ 4 നു ഈ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ പുറത്തിറങ്ങുന്നതാണ് .