July മാസ്സത്തിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തും എന്നാണ് സൂചനകൾ
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകളുടെ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ ലീക്ക് ആയിരിക്കുന്നു .Xiaomi 12 Ultra എന്ന സ്മാർട്ട് ഫോണുകളുടെ ഫോട്ടോസ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ .ഫോട്ടോകളിൽ നിന്നും മനസിലാക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ റൌണ്ട് ക്യാമറകളിൽ ആണ് വിപണിയിൽ എത്തുക എന്നാണ് .ജൂലൈ മാസ്സത്തിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തും എന്നാണ് സൂചനകൾ .
XIAOMI 12 ULTRA SPECS AND FEATURES (EXPECTED)
അതുപോലെ തന്നെ Leica സെൻസറുകളിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുക .വളരെ മികച്ച ഫീച്ചറുകളിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതിൽ പ്രതീക്ഷിക്കുന്ന ഒന്നാണ് ഈ സ്മാർട്ട് ഫോണുകളുടെ Qualcomm Snapdragon 8 Plus Gen 1 പ്രോസ്സസറുകൾ .
കൂടാതെ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ തന്നെ കാമറകൾക്കും ഈ സ്മാർട്ട് ഫോണുകൾ മുൻഗണന നൽകുന്നുണ്ട് .അതിൽ 50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ 5000mAhന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാവുന്നതാണ് .
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാം .കൂടാതെ Android 12 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുക .12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ എത്തും എന്നാണ് റിപ്പോർട്ടുകൾ .