ഷവോമിയുടെ Xiaomi 12 Ultra ഫോണുകളുടെ ഫോട്ടോസ് ലീക്ക് ആയി
റൌണ്ട് ക്യാമറകളിൽ തന്നെ വിപണിയിൽ എത്തും എന്നാണ് സൂചനകൾ
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകളുടെ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ ലീക്ക് ആയിരിക്കുന്നു .Xiaomi 12 Ultra എന്ന സ്മാർട്ട് ഫോണുകളുടെ ഫോട്ടോസ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ .ഫോട്ടോകളിൽ നിന്നും മനസിലാക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ റൌണ്ട് ക്യാമറകളിൽ ആണ് വിപണിയിൽ എത്തുക എന്നാണ് .
അതുപോലെ തന്നെ Leica സെൻസറുകളിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുക .വളരെ മികച്ച ഫീച്ചറുകളിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതിൽ പ്രതീക്ഷിക്കുന്ന ഒന്നാണ് ഈ സ്മാർട്ട് ഫോണുകളുടെ Qualcomm Snapdragon 8 Plus Gen 1 പ്രോസ്സസറുകൾ .
കൂടാതെ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ തന്നെ കാമറകൾക്കും ഈ സ്മാർട്ട് ഫോണുകൾ മുൻഗണന നൽകുന്നുണ്ട് .അതിൽ 50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ 5000mAhന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാവുന്നതാണ് .