150 മെഗാപിക്സൽ ക്യാമറകളിൽ ഷവോമി 12 പ്രൊ പുറത്തിറക്കി ;വില ?

150 മെഗാപിക്സൽ ക്യാമറകളിൽ ഷവോമി 12 പ്രൊ പുറത്തിറക്കി ;വില ?
HIGHLIGHTS

ഇന്ത്യൻ വിപണിയിൽ ഷവോമിയുടെ പുതിയ ഫോണുകൾ എത്തി

Xiaomi 12 Pro എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്

ഇന്ത്യൻ വിപണിയിൽ ഇതാ ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നു .Xiaomi 12 Pro എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് Xiaomi 12 Pro എന്ന സ്മാർട്ട് ഫോണുകൾക്ക് നല്കുയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

XIAOMI 12 PRO SPECS AND FEATURES

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.73 ഇഞ്ചിന്റെ 2K 120Hz LTPO AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 3200×1080 പിക്സൽ റെസലൂഷൻ , 120Hz റിഫ്രഷ് റേറ്റ് ,Dolby Vision and HDR10+ സർട്ടിഫിക്കേഷൻ എന്നിവ ഈ ഫോണുകളിൽ ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 8 Gen1 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 12 ൽ ആണ് ഓ എസ് പ്രവർത്തനം .

കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് Gorilla Glass Victus പ്രൊട്ടക്ഷനും ലഭിക്കുന്നതാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ പിന്നിൽ മുഴുവനായി 150 മെഗാപിക്സൽ ക്യാമറകൾ ലഭിക്കുന്നതാണ് .

50 മെഗാപിക്സൽ  മെയിൻ ക്യാമറകൾ + 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറകൾ എന്നിവ പിന്നിലും 32 എംപി സെൽഫിയും ലഭിക്കുന്നതാണ് .വിലയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ  8+256GB വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ 62,999 രൂപയും കൂടാതെ 12 ജിബിയുടെ റാം വേരിയന്റുകൾക്ക് 66,999 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo