ഷവോമിയുടെ ഈ കൊമ്പൻ നാളെ ഇന്ത്യയിൽ പുറത്തിറങ്ങും

ഷവോമിയുടെ ഈ കൊമ്പൻ നാളെ ഇന്ത്യയിൽ പുറത്തിറങ്ങും
HIGHLIGHTS

Xiaomi 12 Pro സ്മാർട്ട് ഫോണുകൾ നാളെ വിപണിയിൽ എത്തും

ഉച്ചയ്ക്ക് 12 മണി മുതലാണ് ഈ ഫോണുകളുടെ ലോഞ്ച് എവെന്റ് ആരംഭിക്കുന്നത്

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ഷവോമിയുടെ Xiaomi 12 Pro എന്ന സ്മാർട്ട് ഫോണുകളാണ് നാളെ ഇന്ത്യൻ വിപണിയിൽ എത്തുന്നത്  .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ ഏറെ പ്രതീക്ഷിക്കുന്ന ഒന്നാണ് ഇതിന്റെ സ്റ്റൈലിഷ് ക്യാമറകൾ.ഈ Xiaomi 12 Pro  സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ ഇവിടെ നിന്നും നോക്കാം .

XIAOMI 12 PRO 5G SPECS AND FEATURES (GLOBAL VARIANT)

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.73 -inch inch QHD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 3200×1080 പിക്സൽ റെസലൂഷൻ , 120Hz റിഫ്രഷ് റേറ്റ് ,Dolby Vision and HDR10+ സർട്ടിഫിക്കേഷൻ എന്നിവ ഈ ഫോണുകളിൽ ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 8 Gen1 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 12 ൽ ആണ് ഓ എസ് പ്രവർത്തനം .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ പിന്നിൽ മുഴുവനായി 150 മെഗാപിക്സൽ ക്യാമറകൾ ലഭിക്കുന്നതാണ് .

50 മെഗാപിക്സൽ  മെയിൻ ക്യാമറകൾ + 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറകൾ എന്നിവ പിന്നിലും 32 എംപി സെൽഫിയും ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ ഇതിന്റെ ആരംഭ വില വരുന്നത്  RMB 4699 (~Rs 55,000) രൂപയാണ് .12 ജിബിയുടെ വേരിയന്റുകൾക്ക്  RMB 5399 (~Rs 63,000) രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo