ഇന്ത്യൻ വിപണിയിൽ ഷവോമിയുടെ അടുത്ത ഹൈപ്പർ ചാർജ്ജ് ഫോണുകൾ എത്തുന്നു .ഈ മാസം ആദ്യമായിരുന്നു ഷവോമി 11ഐ ഹൈപ്പർ ചാർജ്ജ് സാറ്റ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നത് .എന്നാൽ ഇതാ Xiaomi 11T Pro എന്ന സ്മാർട്ട് ഫോണുകളും ഇന്ത്യൻ വിപണിയിൽ ജനുവരി 19 നു പുറത്തിറങ്ങുന്നു . 120W ഹൈപ്പർ ചാർജിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും ഇന്ത്യൻ വിപണിയിൽ എത്തുന്നത് .സ്നാപ്ഡ്രാഗൺ 888 പ്രോസ്സസറുകളും പ്രതീക്ഷിക്കാവുന്നതാണ് .
ഡിസ്പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്പ്ലേയിലാണ് ഈ ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട്.കൂടാതെ Super AMOLED ഡിസ്പ്ലേ & 120Hz റിഫ്രഷ് റേറ്റ് എന്നിവയും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ MediaTek Dimensity 920 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് 1TB വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .108 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് ഇതിന്റെ ബാറ്ററി ലൈഫ് .
4,500mAhന്റെ ഡ്യൂവൽ സെൽ ബാറ്ററി കരുത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 120W ഫാസ്റ്റ് ചാർജിങ് ഇതിൽ സപ്പോർട്ട് ആകുന്നതാണ് .അതായത് 100 ശതമാനം ബാറ്ററി ലൈഫ് ലഭിക്കുന്നതിന് 15 മിനുട്ട് മാത്രമേ എടുക്കു എന്നാണ് പറയുന്നത് .വില നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 26999 രൂപയാണ് വില വരുന്നത് .