ആഗോള തലത്തിൽ ക്രിപ്റ്റോ കറൻസികളുടെ മൂല്യം ഇടിയുന്നു

ആഗോള തലത്തിൽ ക്രിപ്റ്റോ കറൻസികളുടെ മൂല്യം ഇടിയുന്നു
HIGHLIGHTS

ആഗോള തലത്തിൽ ക്രിപ്റ്റോ കറൻസികളുടെ മൂല്യം ഇടിയുന്നു

മുൻപുള്ള വർഷത്തേക്കാൾ ഇപ്പോൾ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുന്നു

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലോകമെമ്പാടും ക്രിപ്റ്റോ തരംഗത്തിൽ കുതിപ്പുകളായിരുന്നു നടത്തിയിരുന്നത് . പ്രേതെകിച്ചും യുവജനങ്ങളുടെ ഇടയിൽ ക്രിപ്റ്റോ കറൻസി എന്നത് വളരെ വലിയ ആവേശമായിരുന്നു .അതുപോലെ തന്നെ വളരെ വലിയ പ്രചരണങ്ങളാണ് ഇത്തരത്തിൽ ഉള്ള ക്രിപ്റ്റോ കറൻസികൾക്ക് ഓൺലൈനിലൂടെ ലഭിച്ചുകൊണ്ടിരുന്നത് .

നിലവിൽ ബിറ്റ് കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികൾ കനത്ത തകർച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത് .കൂടാതെ ഉപഭോക്താക്കൾക്ക് അവരുടെ ക്രിപ്റ്റോ അക്കൗണ്ടുകളിലേക്ക് പണം കൈമാറുവാൻ സാധികാത്ത സാഹചര്യം വരെ ഉണ്ടായി .അതുപോലെ തന്നെ ജൂലൈ 1 മുതൽ ഡിജിറ്റൽ ആസ്തി കൈമാറ്റങ്ങൾക്ക് 1 ശതമാനം കൂടി നികുതി ഇടക്കുന്നതുമാണ് .

അതുകൊണ്ടു തന്നെ ആഗോള തലത്തിൽ ക്രിപ്റ്റോ കറൻസികളുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്  ബിറ്റ് കോയിൻ അടക്കമുള്ള പല പ്രമുഖ ക്രിപ്റ്റോകളും തകർന്നിരിക്കുന്നു എന്നുതന്നെ പറയാം .കൂടാതെ നിലവിൽ ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത് .ഇനി കൂടുതലായി പണി കിട്ടുവാൻ പോകുന്നത് ബിറ്റ് കോയിന് തന്നെയാണ് .

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബിറ്റ് കോയിന്റെ മൂല്യം പൂജ്യത്തിലേക്കു വരെ വരും എന്നാണ് ചൈനയുടെ കണക്കുകൂട്ടൽ.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo