വാട്ട്സ് ആപ്പ് പേ മെൻറ്റുകൾ ഇപ്പോൾ ഇന്ത്യാനയിൽ ലൈവ് ആയിരിക്കുന്നു
എങ്ങനെ വാട്ട്സ് ആപ്പ് പേ മെന്റുകൾ നടത്താം എന്നത് നോക്കാം
അതുപോലെ തന്നെ SBI, ICICI Bank, HDFC Bank കൂടാതെ Axis Bank സപ്പോർട്ട് ആകുന്നതാണ് .
വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയ അപ്പ്‌ഡേഷനുകൾ പുറത്തിറക്കിയിരിക്കുന്നു .വാട്ട്സ് ആപ്പ് പേയ്മെന്റ് സംവിധാനങ്ങൾ ആണ് ഇപ്പോൾ ഇന്ത്യയിലെ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭ്യമായിത്തുടങ്ങിയിരിക്കുന്നത് .വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് പണമിടപാടുകൾ നടത്തുവാനുള്ള സൗകര്യമാണ് ഇപ്പോൾ ഇന്ത്യയിൽ ലഭിച്ചികൊണ്ടിരിക്കുന്നത് .വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് പണമയക്കുവാനും കൂടാതെ പണം സ്വീകരിക്കുന്നതിന് ഉള്ള സംവിധാനം ഇപ്പോൾ ലഭ്യമാകുന്നു .
160നു മുകളിൽ ബാങ്കുകളുമായി സഹകരിച്ചാണ് ഇപ്പോൾ വാട്ട്സ് ആപ്പ് പേയ്മെന്റ് സംവിധാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത് .ഈ സർവീസുകൾക്ക് പ്രേതെകിച്ചു സർവീസ് ചാർജുകൾ ഒന്നും തന്നെ ഇടാക്കുന്നതല്ല .ഈ ഓപ്‌ഷനുകൾ ലഭിക്കുന്നത് attachment ഐക്കോൺ ഉള്ളടത്താണ് .അതുപോലെ തന്നെ SBI, ICICI Bank, HDFC Bank കൂടാതെ Axis Bank സപ്പോർട്ട് ആകുന്നതാണ് .
എങ്ങനെ വാട്ട്സ് ആപ്പ് പേ മെന്റുകൾ നടത്താം
ആദ്യമായി നിങ്ങൾക്ക് പണമയക്കേണ്ട സുഹൃത്തിന്റെ ചാറ്റ് ഹിസ്റ്ററി തുറക്കുക
അതിനു ശേഷം ചാറ്റിന്റെ താഴെ ഡോക്യൂമെന്റുകൾ അയക്കുന്ന ഓപ്‌ഷനുകൾ ഓപ്പൺ ചെയ്യുക
അതിൽ പുതിയതായി പേ മെൻറ്റ് എന്ന ഓപ്‌ഷനുകൾ ഉൾപ്പെടുത്തിയിരിക്കുന്നു
അതിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ ബാങ്ക് സെലെക്റ്റ് ചെയ്യുക
അതിനു ശേഷം നിങ്ങളുടെ ഫോൺ നമ്പർ വെരിഫൈ ചെയ്തു ബാങ്ക് ആഡ് ചെയ്യാവുന്നതാണ്
ബാങ്ക് ആഡ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് പണമിടപാടുകൾ നടത്തുവാൻ സാധിക്കുന്നതാണ്