നിങ്ങൾ കാത്തിരുന്ന വാട്ട്സ് ആപ്പ് അപ്പ്ഡേറ്റ് 2022 എത്തുന്നു ?
വാട്ട്സ് ആപ്പിന്റെ പുതിയ അപ്‌ഡേറ്റുകൾ എത്തുന്നതായി സൂചനകൾ
വോയ്‌സ് മെസേജ് സംബദ്ധമായ അപ്പ്‌ഡേറ്റുകളാണ് ഇനി എത്തുന്നത്
വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇനി ലഭിക്കാനിരിക്കുന്ന അപ്പ്‌ഡേറ്റുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് വോയ്‌സ് മെസേജുകൾ പ്ലേ ചെയ്തുകൊണ്ടിരിക്കുന്ന സമയത്തു തന്നെ മറ്റു ചാറ്റുകളിലേക്കു പോകുവാൻ സാധിക്കുന്നു എന്നത് .അതായത് ഈ അപ്പ്‌ഡേറ്റുകൾ എത്തിക്കഴിഞ്ഞാൽ ചാറ്റിനു പുറത്തുവന്നുകഴിഞ്ഞാലും വോയ്‌സ് മെസേജുകൾ കേൾക്കുവാൻ സാധിക്കുന്നു .പരീക്ഷണ അടിസ്ഥാനത്തിലാണ് ഈ അപ്പ്ഡ്റ്റുകൾ ഇപ്പോൾ ഉള്ളത് .
ഓൺലൈനിൽ വരാതെ ചാറ്റ് ചെയ്യാം ഈ ട്രിക്ക് വഴി വാട്ട്സ് ആപ്പിൽ
ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .വാട്ട്സ് ആപ്പിൽ നമുക്ക് അറിയാവുന്നതും അതുപോലെ തന്നെ അറിയാത്തതുമായ ഒരുപാടു ഓപ്‌ഷനുകളും ട്രിക്കുകളും ഉണ്ട് .അത്തരത്തിൽ ഒരു ട്രിക്ക് ആണ് ഓഫ് ലൈനിൽ ഇരിക്കുമ്പോൾ നിങ്ങൾക്ക് ചാറ്റ് ചെയ്യുവാൻ സാധിക്കുന്നു .
എന്നാൽ ഇത് ഒരു തേർഡ് പാർട്ടി ആപ്ലികേഷൻ ആയ ഓഫ്‌ലൈൻ ചാറ്റ് -നോ ലേറ്റസ്റ്റ് സീൻ ,ബ്ലൂ ടിക്ക് ഫോർ വാട്ട്സ് ആപ്പ് എന്ന ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ചെയ്യുവാൻ സാധിക്കുന്നത് .പ്ലേ സ്റ്റോറിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്തു ഇത്തരത്തിൽ ഓഫ്‌ലൈൻ വഴി ഉപയോഗിക്കാവുന്നതാണ് .കൂടാതെ തേർഡ് പാർട്ടി അപ്പ്ലികേഷനുകളുടെ സുരക്ഷ നോക്കി മാത്രം ഡൗൺലോഡ് ചെയ്യുക .