ജിയോയുടെ ഫീച്ചർ ഫോണുകളിൽ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വീഡിയോ ഓപ്‌ഷനുകൾ

Updated on 02-Jun-2020
HIGHLIGHTS

ജിയോ ഫോണുകൾ ഉപായഗോഗിക്കുന്നവർക്ക് പുതിയ അപ്പ്‌ഡേഷനുകൾ

വാട്ട്സ് ആപ്പ് സ്റ്റാറ്റസ് അപ്പ്‌ഡേഷനുകൾ ലഭിക്കുന്നു

ജിയോ ഫോണുകളിൽ വാട്ട്സ് ആപ്പ് ലഭിക്കുന്നു

ജിയോയുടെ ഫീച്ചർ 4ജി ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഇപ്പോൾ ഇതാ പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതാണ് .വാട്ട്സ് ആപ്പ് ഇപ്പോൾ ഈ ഫീച്ചർ ഫോണുകളിൽ എത്തുന്നു .കൂടാതെ വാട്ട്സ് ആപ്പിൽ വീഡിയോ സ്റ്റാറ്റസ് ഓപ്‌ഷനുകളും ഇനി മുതൽ ജിയോയുടെ ഈ ഫീച്ചർ ഫോണുകളിൽ ലഭിക്കുന്നതായിരിക്കും .അതുകൊണ്ടു തന്നെ സ്മാർട്ട് ഫോണുകളിൽ സ്റ്റാറ്റസ് ഇടുന്നതുപോലെ തന്നെ 24 മണിക്കൂർ നേരത്തേക്ക് ജിയോ ഫീച്ചർ ഉപഭോതാക്കൾക്ക് സ്റ്റാറ്റസ് ഇടുവാൻ സാധിക്കുന്നതാണ് .

ജിയോയുടെ ഓഫറുകൾ നോക്കാം ;ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ് .വലിയ വാലിഡിറ്റിയിലാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നത് 2399 രൂപയുടെ റീച്ചാർജുകളിലാണ് .2399 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .2 ജിബിയുടെ ഡാറ്റ 365 ദിവസ്സത്തേക്കാണ് .അങ്ങനെ മുഴുവനായി ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നത് 730ജിബിയുടെ ഡാറ്റയാണ് .

കൂടാതെ  2399 രൂപയുടെ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ് .ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളിംഗ് കൂടാതെ ജിയോയിൽ നിന്നും മറ്റു കണക്ഷനുകളിലേക്കു 12,000 മിനിട്ടുംമാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ ദിവസ്സേന 100 SMS ,ജിയോയുടെ ആപ്ലികേഷനുകൾ (Complimentary subscription ) എന്നിവയും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :