digit zero1 awards

നിങ്ങളുടെ വാട്ട്സ് ആപ്പിൽ ഇതാ തകർപ്പൻ അപ്പ്‌ഡേറ്റുകൾ എത്തുന്നു

നിങ്ങളുടെ വാട്ട്സ് ആപ്പിൽ ഇതാ തകർപ്പൻ അപ്പ്‌ഡേറ്റുകൾ എത്തുന്നു
HIGHLIGHTS

വാട്ട്സ് ആപ്പിൽ ഇതാ പുതിയ അപ്പ്‌ഡേറ്റുകൾ എത്തുന്നു

ഗ്രൂപ്പുകൾക്ക് പ്രയോജനപ്രദമായ അപ്പ്‌ഡേറ്റുകളാണ് എത്തുക

വാട്ട്സ് ആപ്പിൽ പുതിയ അപ്പ്‌ഡേറ്റുകൾ എത്തുന്നു .വാട്ട്സ് ആപ്പ് ഗ്രൂപ്പിന് അനിയോജ്യമായ മികച്ച അപ്പ്‌ഡേറ്റുകളാണ് ഇനി വരാനിരിക്കുന്നത് .അതിൽ എടുത്തു പറയേണ്ടത് ഗ്രൂപ്പിൽ ഇനി മുതൽ ആഡ് ചെയ്യാവുന്ന മെമ്പറുകളുടെ എണ്ണത്തിൽ വർദ്ധനവ് കൊണ്ടുവരുന്നു എന്നതാണ് .നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വാട്ട്സ് ആപ്പിൽ 512 മെമ്പറുകളെ വരെ ആഡ് ചെയ്യുവാനുള്ള സെറ്റ് അപ്പ് ഉടൻ എത്തുന്നതാണ് .നിലവിൽ ഏറ്റവും കൂടുതൽ ആളുകളെ ആഡ് ചെയ്യുവാൻ സാധിക്കുന്ന ഒരു ആപ്ലികേഷൻ ആണ് ടെലിഗ്രാം .കുറച്ചു നാളുകളായി വാട്ട്സ് ആപ്പിന് ഒരു വെല്ലുവിളിയുയർത്തുകയായിരുന്നു ടെലിഗ്രാം .തീർച്ചയായും ഈ പുതിയ വാട്ട്സ് ആപ്പ്‌ അപ്പ്‌ഡേഷനുകൾ പിന്നിലാക്കുവാനാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .

വാട്ട്സ് ആപ്പിൽ പ്രതീക്ഷിക്കുന്ന മറ്റു അപ്പ്‌ഡേറ്റുകൾ 

വാട്ട്സ് ആപ്പിൽ ഇനി മികച്ച അപ്പ്‌ഡേറ്റുകളാണ് പ്രതീക്ഷിക്കുന്നത് .അതിൽ എടുത്തുപറയേണ്ട പ്രതീക്ഷിക്കുന്ന ഒരു അപ്പ്‌ഡേറ്റ് ആണ് ഗ്രൂപ്പിൽ നിന്നും മറ്റു അംഗങ്ങൾ അറിയാതെ ഉപഭോക്താക്കൾക്ക് ലെഫ്റ്റ് ചെയ്യാം എന്ന ഫീച്ചറുകൾ .നിലവിൽ ഒരു ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ചെയ്തുകഴിഞ്ഞാൽ അത് ഗ്രൂപ്പിൽ ഉള്ള മറ്റു ആളുകൾക്ക് അറിയുവാൻ സാധിക്കുന്നു .

അടുത്തതായി പ്രതീക്ഷിക്കുന്ന വാട്ട്സ് ആപ്പ് പ്രീമിയം അക്കൗണ്ട് ആണ് .വാട്ട്സ് ആപ്പ് ബിസിനെസ്സ് അക്കൗണ്ടുകൾക്കായി ഉടൻ തന്നെ സബ്‌സ്‌ക്രിപ്‌ഷൻ കൊണ്ടുവരും എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ 10 ഡിവൈസുകളിൽ ഒരു അക്കൗണ്ട് ലിങ്ക് ചെയുവാൻ ഉള്ള ഓപ്‌ഷനുകളാണ് പ്രതീക്ഷിക്കുന്നത് .എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വാട്ട്സ് ആപ്പ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഓപ്‌ഷണൽ ആയിരിക്കും .

ആവിശ്യമുള്ളവർക്ക് മാത്രം ഇത് തിരഞ്ഞെടുക്കുവാൻ സാധിക്കുന്നതാണ് .അല്ലാത്തപക്ഷം പഴയ രീതിയിൽ തന്നെ ബിസിനെസ്സ് അക്കൗണ്ട് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകൾ എടുക്കുകയാണെങ്കിൽ വാട്ട്സ് ആപ്പ് അതിനു അനുസരിച്ചുള്ള ഓപ്‌ഷനുകളും ഉപഭോക്താക്കൾക്ക് നൽകുന്നതായിരിക്കും .

കൂടാതെ ക്യാപ്ഷൻ വ്യൂ അതുപോലെ തന്നെ സ്റ്റാറ്റസ് ഓഡിയൻസ് സെലെക്റ്റർ എന്നിങ്ങനെ പല ഓപ്‌ഷനുകളും വാട്ട്സ് ആപ്പിൽ ഈ വർഷം തന്നെ ഉപഭോക്താക്കൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo