ഉപഭോക്താക്കൾ ഏറെ ആഗ്രഹിച്ച ഒരു അപ്പ്‌ഡേറ്റ് വാട്ട്സ് ആപ്പിൽ
വാട്ട്സ് ആപ്പിൽ പുതിയ അപ്പ്‌ഡേറ്റുകൾ പരീക്ഷണ അടിസ്ഥാനത്തിൽ
2ജിബി സൈസ് വരെ അയക്കുവാൻ സാധിക്കുന്ന അപ്പ്‌ഡേറ്റുകളാണ് ഇത്
വാട്ട്സ് ആപ്പിൽ പുതിയ അപ്പ്‌ഡേറ്റുകൾ പരീക്ഷണഅടിസ്ഥാനത്തിൽ എന്ന് റിപ്പോർട്ടുകൾ .2 ജിബി വരെ ഷെയർ ചെയ്യുവാൻ സാധിക്കുന്ന പുതിയ ഓപ്‌ഷനുകളാണ് ഇപ്പോൾ പരീഷിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .അർജന്റീനപോലുള്ള തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ ആപ്പിന്റെ ബീറ്റ ഉപഭോക്താക്കൾക്കാണ് ഇത്തരത്തിൽ ഫീച്ചറുകൾ പരീക്ഷിക്കുവാൻ ഇപ്പോൾ അവസ്സരം ലഭിച്ചിരിക്കുന്നത് .
വാട്ട്സ് ആപ്പിന് ഒരു വലിയ എതിരാളിയായ ടെലെഗ്രാമിൽ ഇത്തരത്തിൽ വലിയ ഫയലുകൾ ഷെയർ ചെയ്യുവാൻ സാധിക്കുന്നുണ്ട് .അതുകൊണ്ടു തന്നെയാകാം ഇപ്പോൾ വാട്ട്സ് ആപ്പിന്റെ ഭാഗത്തുനിന്നും ഇത്തരത്തിൽ പുതിയ പരീക്ഷണങ്ങൾ നടക്കുന്നത് .
വാട്ട്സ് ആപ്പിൽ പ്രതീക്ഷിക്കുന്ന മറ്റു അപ്പ്‌ഡേറ്റുകൾ
വാട്ട്സ് ആപ്പിൽ പുതിയ അപ്‌ഡേഷനുകൾ എത്തുന്നതായി സൂചനകൾ .പുതിയ ഇൻ കോൾ ഇന്റർഫേസ് അപ്പ്‌ഡേഷനുകളാണ് എത്തുന്നത് .വാട്ട്സ് ആപ്പിന്റെ ഐ ഓ എസ് പതിപ്പിൽ ഇത് പുതിയ യൂസർ ഇന്റർഫേസ് അവതരിപ്പിച്ചിരുന്നു .
എന്നാൽ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ആൻഡ്രോയിഡിന്റെ ഉപഭോക്താക്കൾക്കും ഇത് ഉടൻ തന്നെ ലഭിക്കും എന്നാണ് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം സ്ക്രീനിനു നടുക്കായി ചാര നിറത്തിലുള്ള ചതുരവും കൂടാതെ അതിനുള്ളിൽ കണ്ട്രോൾ ബട്ടണുകളും ലഭിക്കുന്ന അപ്പ്‌ഡേഷനുകളാണ് ഇത് .