പുതിയ വാട്ട്സ് ആപ്പ് അപ്പ്‌ഡേഷനുകൾ ഇതാ എത്തിയിരിക്കുന്നു
Delete For Everyone ടൈം ലിമിറ്റ് ഇതാ ഉയർത്തിയിരിക്കുന്നു
വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇതാ ജൂലൈ മാസ്സത്തിലെ പുതിയ അപ്പ്‌ഡേറ്റുകൾ എത്തിയിരിക്കുന്നു .വാട്ട്സ് ആപ്പ് ഉപഭോക്താക്കൾ ഏറെ കാത്തിരുന്ന ഒരു അപ്പ്‌ഡേറ്റുകൾ കൂടിയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് . Delete For Everyone ടൈം ലിമിറ്റ് ഉയർത്തികൊണ്ടുള്ള അപ്പ്‌ഡേറ്റുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .
നേരത്തെ Delete For Everyone എന്ന ഓപ്‌ഷനുകൾ 1 മണിക്കൂർ 8 മിനുട്ട് 16 സെക്കന്റസ് വരെയായിരുന്നു ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരുന്നത് .എന്നാൽ ഇപ്പോൾ 2 ദിവസ്സവും 12 മണിക്കൂറും വരെയാണ് ഉപഭോക്താക്കൾക്ക് ഈ Delete For Everyone എന്ന ഓപ്‌ഷനുകൾ പുതിയ അപ്പ്‌ഡേറ്റുകൾ പ്രകാരം ലഭിക്കുന്നത് .
വാട്ട്സ് ആപ്പിൽ ഇതാ പുതിയ അപ്പ്‌ഡേറ്റുകൾ എത്തുന്നു
വാട്ട്സ് ആപ്പിൽ പുതിയ അപ്പ്‌ഡേറ്റുകൾ എത്തുന്നു .വാട്ട്സ് ആപ്പ് ഗ്രൂപ്പിന് അനിയോജ്യമായ മികച്ച അപ്പ്‌ഡേറ്റുകളാണ് ഇനി വരാനിരിക്കുന്നത് .അതിൽ എടുത്തു പറയേണ്ടത് ഗ്രൂപ്പിൽ ഇനി മുതൽ ആഡ് ചെയ്യാവുന്ന മെമ്പറുകളുടെ എണ്ണത്തിൽ വർദ്ധനവ് കൊണ്ടുവരുന്നു എന്നതാണ് .നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വാട്ട്സ് ആപ്പിൽ 512 മെമ്പറുകളെ വരെ ആഡ് ചെയ്യുവാനുള്ള സെറ്റ് അപ്പ് ഉടൻ എത്തുന്നതാണ് .
നിലവിൽ ഏറ്റവും കൂടുതൽ ആളുകളെ ആഡ് ചെയ്യുവാൻ സാധിക്കുന്ന ഒരു ആപ്ലികേഷൻ ആണ് ടെലിഗ്രാം .കുറച്ചു നാളുകളായി വാട്ട്സ് ആപ്പിന് ഒരു വെല്ലുവിളിയുയർത്തുകയായിരുന്നു ടെലിഗ്രാം .തീർച്ചയായും ഈ പുതിയ വാട്ട്സ് ആപ്പ് അപ്പ്‌ഡേഷനുകൾ പിന്നിലാക്കുവാനാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .