നെറ്റ് ഓഫ് ചെയ്യാതെ വാട്ട്സ് ആപ്പ് മാത്രം ഓഫ് ചെയ്യുന്ന ട്രിക്ക് ?

Updated on 13-Aug-2022
HIGHLIGHTS

വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഒരു ചെറിയ ട്രിക്ക്

തേർഡ് പാർട്ടി ആപ്ളിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ അത് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഡൗൺലോഡ് ചെയ്യുക

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇവിടെ ഒരു ചെറിയ ട്രിക്ക് ആണ് പരിചയപ്പെടുത്തുന്നത് .നിങ്ങളുടെ സ്മാർട്ട് ഫോണുകളിലെ ഇന്റർനെറ്റ് ഓഫ് ചെയ്യാതെ വാട്ട്സ് ആപ്പ് മാത്രമായി നിങ്ങൾക്ക് ഓഫ് ചെയ്യുവാൻ സാധിക്കുന്നു .നിങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാം ,എന്നാൽ വാട്ട്സ് ആപ്പിൽ ഓൺലൈനിൽ വരാനും പാടില്ല എന്ന് നിർബന്ധമുള്ളവർക്കായി ഇത് ഉപകാരപ്പെടുന്നതാണ് .

വാട്ട്സ് ആപ്പ് മാത്രം ഓഫ് ചെയ്യുന്നതിന് പ്ലേ സ്റ്റോറിൽ നിന്നും പോസ് ഇറ്റ് എന്ന ആപ്ലികേഷനുകൾ ഉപയോഗിക്കാവുന്നതാണ് .ഇത് വഴി ഇത്തരത്തിൽ നിങ്ങൾക്ക് മൊബൈൽ ഡാറ്റ ഓഫ് ചെയ്യാതെ തന്നെ വാട്ട്സ് ആപ്പ് ഓഫ് ആകുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇത്തരത്തിൽ തേർഡ് പാർട്ടി ആപ്ളിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ അത് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഡൗൺലോഡ് ചെയ്യുക .

വാട്ട്സ് ആപ്പിലെ ഒരു മികച്ച ട്രിക്ക് ഇവിടെ നോക്കാം

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .ഈ വാട്ട്സ്  അറിയാത്ത ഒരുപാടു ഓപ്‌ഷനുകളും ഒളിഞ്ഞിരിപ്പുണ്ട് എന്നുതന്നെ പറയാം .അത്തരത്തിൽ കുറച്ചു ട്രിക്കുകൾ ഇവിടെ നോക്കാം .അതിൽ ആദ്യം നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയുവാൻ ചില എളുപ്പ വഴിയുണ്ട് .എന്നാൽ ഇപ്പോൾ ഇതിന്നായി പ്രേതെക ഫീച്ചറുകൾ ഒന്നും തന്നെ വാട്ട്സ് ആപ്പ് അവതരിപ്പിച്ചട്ടില്ല എങ്കിലും നമുക്ക് ചില പൊടികൈകളിലൂടെ അത് അറിയുവാൻ സാധിക്കും .  

നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്നറിയുവാൻ അയാളുടെ ലാസ്റ്റ് സീൻ ,പ്രൊഫൈൽ പിക്ക് കൂടാതെ ഫോട്ടോസ് എന്നിവ പരിശോധിക്കുക .അതുപോലെ തന്നെ മെസേജ് അയച്ചതിനു ശേഷം ബ്ലൂ ടിക്ക് വന്നോ അല്ലെങ്കിൽ രണ്ട് ടിക്ക് വന്നോ എന്ന് പരിശോധിക്കുക .അതുപോലെ തന്നെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിക്കുവാൻ നോക്കുക .ഈ കാര്യങ്ങൾ ഒന്നും തന്നെ നടക്കുന്നില്ലെങ്കിൽ ഉറപ്പിക്കാം നിങ്ങളെ ആ വെക്തി ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :