വാട്ട്സ് ആപ്പിൽ പുതിയ അപ്പ്ഡേഷനുകൾ ആൻഡ്രോയിഡ് ഉപഭോതാക്കൾക്ക് ലഭിച്ചു തുടങ്ങുന്നതാണ് .Android Beta version 2.20.201.10 അപ്പ്ഡേഷനുകളാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ ഈ പുതിയ അപ്പ്ഡേഷനുകൾ iOS ൽ ഇതുവരെ ലഭ്യമായിത്തുടങ്ങിയിട്ടില്ല .ഈ പുതിയ അപ്പ്ഡേഷനുകൾ പ്രകാരം WHATSAPP ALWAYS MUTE എന്ന ഓപ്പ്ഷനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഇപ്പോൾ 8 മണിക്കൂർ ,1 ആഴ്ച ,1 വർഷം എന്നിങ്ങനെയാണ് MUTE ഓപ്ഷൻ ലഭിച്ചുകൊണ്ടിരിക്കുന്നത് .പുതിയ അപ്പ്ഡേഷനുകൾ ലഭിച്ചു തുടങ്ങി കഴിഞ്ഞാൽ ALWAYS MUTE എന്ന മറ്റൊരു ഓപ്ഷൻ കൂടി ലഭിക്കുന്നതാണ് .
അതുപോലെ തന്നെ ഇപ്പോൾ വാട്ട്സ് ആപ്പിൽ ലഭിക്കുന്ന മറ്റൊരു അപ്ഡേഷൻ ആണ് ആനിമേറ്റഡ് സ്റ്റിക്കറുകൾ .പുതിയതായി ആനിമേറ്റഡ് സ്റ്റിക്കറുകളും ,വാൾപേപ്പർ ചേഞ്ച് ചെയുന്ന സംവിധാനവും കൂടാതെ അഡ്വാൻസ് സെർച്ച് ഓപ്ഷനും ലഭിക്കുന്നതാണ് . ഇപ്പോൾ ഈ അപ്പ്ഡേഷനുകൾ ആൻഡ്രോയിഡ് , ഐ ഓ എസ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .
ആദ്യമായി അഡ്വാൻസ് സെർച്ച് എന്ന ഓപ്ഷനുകളാണ്.ഈ ഓപ്ഷനുകളുടെ ഉപയോഗം നിങ്ങളുടെ ചാറ്റുകൾ ,വിഡിയോകൾ ,പിക്ക്ച്ചറുകൾ എന്നിവ എളുപ്പത്തിൽ തിരയുന്നതിനു ഈ ഓപ്ഷനുകൾ സഹായിക്കുന്നതാണ് .
ഉദാഹരണത്തിന് നിങ്ങളുടെ വാട്ട്സ് ആപ്പിൽ നിങ്ങളുടെ സുഹൃത്തു കഴിഞ്ഞ മാസ്സം അയച്ച ഒരു മെസ്സജ് തിരയണം .എന്നാൽ ഈ അഡ്വാൻസ് സെർച്ചിൽ അത് എളുപ്പമായി തിരയുവാൻ സാധിക്കുന്നു .അടുത്തതായി ആൻഡ്രോയിഡ് ആനിമേറ്റഡ് സ്റ്റിക്കറുകളാണ് .ഇതും ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഉപഭോതാക്കൾക്ക് ഉടൻ പ്രതീക്ഷിക്കാവുന്നതാണ് .