പുതിയ ആൻഡ്രോയിഡ് അപ്പ്‌ഡേഷനുകൾ വാട്ട്സ് ആപ്പിൽ എത്തിയിരിക്കുന്നു

പുതിയ ആൻഡ്രോയിഡ് അപ്പ്‌ഡേഷനുകൾ വാട്ട്സ് ആപ്പിൽ എത്തിയിരിക്കുന്നു
HIGHLIGHTS

വാട്ട്സ് ആപ്പിൽ പുതിയ അപ്പ്‌ഡേഷനുകൾ ഇപ്പോൾ എത്തിയിരിക്കുന്നു

ALWAYS MUTE ആണ് ഇപ്പോൾ പുതിയ അപ്പ്‌ഡേഷനുകളായി ലഭിക്കുന്നത്

വാട്ട്സ് ആപ്പിൽ പുതിയ അപ്പ്‌ഡേഷനുകൾ ആൻഡ്രോയിഡ് ഉപഭോതാക്കൾക്ക് ലഭിച്ചു തുടങ്ങുന്നതാണ് .Android Beta version 2.20.201.10 അപ്പ്‌ഡേഷനുകളാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ ഈ പുതിയ അപ്പ്‌ഡേഷനുകൾ  iOS ൽ ഇതുവരെ ലഭ്യമായിത്തുടങ്ങിയിട്ടില്ല .ഈ പുതിയ അപ്പ്‌ഡേഷനുകൾ പ്രകാരം WHATSAPP ALWAYS MUTE എന്ന ഓപ്പ്‌ഷനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഇപ്പോൾ 8 മണിക്കൂർ ,1 ആഴ്ച ,1 വർഷം  എന്നിങ്ങനെയാണ് MUTE ഓപ്‌ഷൻ ലഭിച്ചുകൊണ്ടിരിക്കുന്നത് .പുതിയ അപ്പ്‌ഡേഷനുകൾ ലഭിച്ചു തുടങ്ങി കഴിഞ്ഞാൽ  ALWAYS MUTE എന്ന മറ്റൊരു ഓപ്‌ഷൻ കൂടി ലഭിക്കുന്നതാണ് .

അതുപോലെ തന്നെ ഇപ്പോൾ വാട്ട്സ് ആപ്പിൽ ലഭിക്കുന്ന മറ്റൊരു അപ്‌ഡേഷൻ ആണ് ആനിമേറ്റഡ് സ്റ്റിക്കറുകൾ  .പുതിയതായി ആനിമേറ്റഡ് സ്റ്റിക്കറുകളും ,വാൾപേപ്പർ ചേഞ്ച് ചെയുന്ന സംവിധാനവും കൂടാതെ അഡ്വാൻസ് സെർച്ച് ഓപ്‌ഷനും ലഭിക്കുന്നതാണ് . ഇപ്പോൾ ഈ അപ്പ്‌ഡേഷനുകൾ ആൻഡ്രോയിഡ് , ഐ ഓ എസ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

ആദ്യമായി അഡ്വാൻസ് സെർച്ച് എന്ന ഓപ്‌ഷനുകളാണ്.ഈ ഓപ്‌ഷനുകളുടെ ഉപയോഗം നിങ്ങളുടെ ചാറ്റുകൾ ,വിഡിയോകൾ ,പിക്ക്ച്ചറുകൾ എന്നിവ എളുപ്പത്തിൽ തിരയുന്നതിനു ഈ ഓപ്‌ഷനുകൾ സഹായിക്കുന്നതാണ് .

ഉദാഹരണത്തിന് നിങ്ങളുടെ വാട്ട്സ് ആപ്പിൽ നിങ്ങളുടെ സുഹൃത്തു കഴിഞ്ഞ മാസ്സം അയച്ച ഒരു മെസ്സജ് തിരയണം .എന്നാൽ ഈ അഡ്വാൻസ് സെർച്ചിൽ അത് എളുപ്പമായി തിരയുവാൻ സാധിക്കുന്നു .അടുത്തതായി ആൻഡ്രോയിഡ് ആനിമേറ്റഡ് സ്റ്റിക്കറുകളാണ് .ഇതും ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഉപഭോതാക്കൾക്ക് ഉടൻ പ്രതീക്ഷിക്കാവുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo