ഫേക്ക് മെസേജുകളെ ഇനി കണ്ടുപിടിക്കാം ;WhatsApp ൽ പുതിയ ഓപ്പ്‌ഷനുകൾ

Updated on 07-Apr-2020
HIGHLIGHTS

പുതിയ അപ്പ്‌ഡേഷനുകളുമായി ഇപ്പോൾ വാട്ട്സ് ആപ്പും

വാട്ട്സ് ആപ്പിലെ പുതിയ അപ്പ്‌ഡേഷനുകൾ ഇപ്പോൾ എത്തി കഴിഞ്ഞിരിക്കുന്നു .ഇത്തവണ നമുക്ക് വരുന്ന ഫോർവേഡ് മെസേജുകൾ വെരിഫൈ ചെയ്യുവാൻ സാധിക്കുന്ന തരത്തിലുള്ള അപ്പ്‌ഡേഷനുകൾ ആണ് എത്തിയിരിക്കുന്നത് .കൊറോണയുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ പുതിയ അപ്പ്‌ഡേഷനുകൾ ഉടൻ തന്നെ പുറത്തിറക്കിയിരിക്കുന്നത് .ഫോർവേഡ് മെസേജുകൾ എത്തുമ്പോൾ വലതുഭാഗത്തുള്ള ഐക്കോൺ ഉപയോഗിച്ച് ഗൂഗിൾ വഴി സെർച്ച് ചെയ്യുവാൻ സാധിക്കുന്നു .

അത്തരത്തിൽ നിങ്ങൾക്ക് ഫോർവേഡ് മെസേജുകൾ സ്ഥിതികരിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ കോറോണയുടെ പുതിയ ഹെൽപ്പ് ഡെസ്ക്ക് സംവിധാനവും ഇപ്പോൾ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എങ്ങനെയാണു കൊറോണയുടെ ഹെൽപ്പ് ഡെസ്ക്ക് സംവിധാനങ്ങൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് എന്ന് നോക്കാം .

MyGov Corona Helpdesk എന്ന ഹെൽപ്പ് ഡെസ്ക്ക് ആണ് ഇതിന്നായി വാട്ട്സ് ആപ്പിലും സൗകര്യം ഒരുക്കിയിരിക്കുന്നത് .നിങ്ങൾക്ക് മെസേജ് അയച്ചു തന്നെ കൊറോണയുടെ വാർത്തകൾ അറിയുവാൻ സാധിക്കുന്നതാണ് .+91 90131 51515 എന്ന നമ്പറിലേക്ക് നിങ്ങൾക്ക് ഇത്തരത്തിൽ കൊറോണയെക്കുറിച്ചുള്ള വാർത്തകൾക്ക് ആശ്രയിക്കാവുന്നതാണ് .

കൊറോണയെക്കുറിച്ചുള്ള സത്യസന്ധമായ വാർത്തകൾക്ക് ഈ ഓപ്‌ഷനുകൾ നിങ്ങൾക്ക് കൂടുതൽ ഉപകരിക്കുന്നതാണ് .സോഷ്യൽ മീഡിയയിൽ വരുന്ന ഫോർവേഡ് വാർത്തകളെ ഷെയർ ചെയ്യുന്നതിന് മുൻപ് ഒരു പ്രാവിശ്യം നിങ്ങൾക്ക് ആ വാർത്ത സത്യമാണോ എന്ന് ഉറപ്പുവരുത്തുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :