വാട്ട്സ് ആപ്പിൽ പുതിയ ഹൈഡ് ഓപ്‌ഷനുകൾ എത്തുന്നതായി സൂചനകൾ .ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യുവാനുള്ള ഓപ്‌ഷനുകളിലാണ് ഉപഭോക്താക്കൾക്ക് ഇനി എന്നാണ് സൂചനകൾ .വാബൈറ്റ് ഇൻഫോയുടെ റിപ്പോർട്ടുകൾ പ്രാകാരമാണ് പുതിയ ഇത്തരത്തിലുള്ള അപ്പ്‌ഡേറ്റുകൾ എത്തുന്നതായി സൂചകൾ ലഭിച്ചിരിക്കുന്നത് .
പുതിയ അപ്പ്‌ഡേറ്റുകൾ പ്രകാരം ഉപഭോക്താക്കളുടെ സ്റ്റാറ്റസ് ഹൈഡ് ചെയ്യുവാനും കൂടാതെ ഓൺലൈനിൽ ഉപഭോക്താവിനെ ആർക്കൊക്കെ കാണുവാൻ സാധിക്കും എന്ന തരത്തിലുള്ള ഓപ്‌ഷനുകളും ഉണ്ടാകും എന്നാണ് സൂചിപ്പിക്കുന്നത് .
വാട്ട്സ് ആപ്പിൽ പുതിയ അപ്പ്‌ഡേറ്റുകൾ എത്തുന്നു .വാട്ട്സ് ആപ്പ് ഗ്രൂപ്പിന് അനിയോജ്യമായ മികച്ച അപ്പ്‌ഡേറ്റുകളാണ് ഇനി വരാനിരിക്കുന്നത് .അതിൽ എടുത്തു പറയേണ്ടത് ഗ്രൂപ്പിൽ ഇനി മുതൽ ആഡ് ചെയ്യാവുന്ന മെമ്പറുകളുടെ എണ്ണത്തിൽ വർദ്ധനവ് കൊണ്ടുവരുന്നു എന്നതാണ് .നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വാട്ട്സ് ആപ്പിൽ 512 മെമ്പറുകളെ വരെ ആഡ് ചെയ്യുവാനുള്ള സെറ്റ് അപ്പ് ഉടൻ എത്തുന്നതാണ് .
നിലവിൽ ഏറ്റവും കൂടുതൽ ആളുകളെ ആഡ് ചെയ്യുവാൻ സാധിക്കുന്ന ഒരു ആപ്ലികേഷൻ ആണ് ടെലിഗ്രാം .കുറച്ചു നാളുകളായി വാട്ട്സ് ആപ്പിന് ഒരു വെല്ലുവിളിയുയർത്തുകയായിരുന്നു ടെലിഗ്രാം .തീർച്ചയായും ഈ പുതിയ വാട്ട്സ് ആപ്പ് അപ്പ്‌ഡേഷനുകൾ പിന്നിലാക്കുവാനാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .