വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇവിടെ ഒരു ചെറിയ ട്രിക്ക് ആണ് പരിചയപ്പെടുത്തുന്നത് .നിങ്ങളുടെ സ്മാർട്ട് ഫോണുകളിലെ ഇന്റർനെറ്റ് ഓഫ് ചെയ്യാതെ വാട്ട്സ് ആപ്പ് മാത്രമായി നിങ്ങൾക്ക് ഓഫ് ചെയ്യുവാൻ സാധിക്കുന്നു .നിങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാം ,എന്നാൽ വാട്ട്സ് ആപ്പിൽ ഓൺലൈനിൽ വരാനും പാടില്ല എന്ന് നിർബന്ധമുള്ളവർക്കായി ഇത് ഉപകാരപ്പെടുന്നതാണ് .
വാട്ട്സ് ആപ്പ് മാത്രം ഓഫ് ചെയ്യുന്നതിന് പ്ലേ സ്റ്റോറിൽ നിന്നും പോസ് ഇറ്റ് എന്ന ആപ്ലികേഷനുകൾ ഉപയോഗിക്കാവുന്നതാണ് .ഇത് വഴി ഇത്തരത്തിൽ നിങ്ങൾക്ക് മൊബൈൽ ഡാറ്റ ഓഫ് ചെയ്യാതെ തന്നെ വാട്ട്സ് ആപ്പ് ഓഫ് ആകുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇത്തരത്തിൽ തേർഡ് പാർട്ടി ആപ്ളിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ അത് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഡൗൺലോഡ് ചെയ്യുക .
വാട്ട്സ് ആപ്പിൽ പുതിയ അപ്‌ഡേഷനുകൾ എത്തുന്നതായി സൂചനകൾ .പുതിയ ഇൻ കോൾ ഇന്റർഫേസ് അപ്പ്‌ഡേഷനുകളാണ് എത്തുന്നത് .വാട്ട്സ് ആപ്പിന്റെ ഐ ഓ എസ് പതിപ്പിൽ ഇത് പുതിയ യൂസർ ഇന്റർഫേസ് അവതരിപ്പിച്ചിരുന്നു .
എന്നാൽ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ആൻഡ്രോയിഡിന്റെ ഉപഭോക്താക്കൾക്കും ഇത് ഉടൻ തന്നെ ലഭിക്കും എന്നാണ് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം സ്ക്രീനിനു നടുക്കായി ചാര നിറത്തിലുള്ള ചതുരവും കൂടാതെ അതിനുള്ളിൽ കണ്ട്രോൾ ബട്ടണുകളും ലഭിക്കുന്ന അപ്പ്‌ഡേഷനുകളാണ് ഇത് .