വാട്ട്സ് ആപ്പിലെ ഏറ്റവും പുതിയ ഉപകാരപ്രദമായ ട്രിക്കുകൾ നോക്കാം

വാട്ട്സ് ആപ്പിലെ ഏറ്റവും പുതിയ ഉപകാരപ്രദമായ ട്രിക്കുകൾ നോക്കാം
HIGHLIGHTS

പുതിയ സ്റ്റാറ്റസ് ട്രിക്കുകളും കൂടാതെ മറ്റു മെസേജ് ട്രിക്കുകളും നോക്കാം

 

ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .ഇപ്പോൾ വാട്ട്സ് ആപ്പുകൾക്ക് ഒരുപാടു അപ്പ്‌ഡേഷനുകളും ലഭ്യമാകുന്നുണ്ട് .ഇനി വാട്ട്സ് ആപ്പുകൾക്ക് ഫിംഗർ പ്രിന്റ് ആപ്പ്‌ഡേഷനുകളും ഉടൻ ലഭ്യമാകുന്നതാണു്.എന്നാൽ ഇപ്പോൾ ഇവിടെ നിങ്ങൾക്കായി ഒരു ചെറിയ ട്രിക്കാണ് പറഞ്ഞുതരുന്നത് .വാട്ട്സ് ആപ്പിൽ സ്റ്റാറ്റസ് ഇടാത്തവരായി ആരും തന്നെയില്ല .എന്നാൽ സ്റ്റാറ്റസുകൾ നമ്മളുടെ സുഹൃത്തുക്കൾ ഇട്ടുകഴിഞ്ഞാൽ നിങ്ങൾ അത് കാണുകയാണെങ്കിൽ നിങ്ങളുടെ സുഹൃത്തുകൾക്ക് നിങ്ങൾ കണ്ടു എന്നതിന്റെ നോട്ടിഫിക്കേഷൻ ലഭിക്കും .എന്നാൽ നിങ്ങൾ സെറ്റിങ്സിൽ പോയി റീഡ് റെസിപ്റ്റ് ഡിസേബിൾ ആക്കിക്കഴിഞ്ഞാൽ പിന്നെ നിങ്ങൾ സ്റ്റാറ്റസ് കണ്ടു എന്ന നോട്ടിഫിക്കേഷൻ ആരും ലഭിക്കുകയില്ല .എന്നാൽ ഈ ഓപ്‌ഷനുകളുടെ ഒരു പോരായ്‌മ എന്തെന്നാൽ നിങ്ങളുടെ സ്റ്റാറ്റസ് കണ്ടവരുടെയും നോട്ടോഫികേഷൻ നിങ്ങൾക്ക് ലഭിക്കുകയില്ല .

വാട്ട്സ് ആപ്പിലെ കുറച്ചു നല്ല ട്രിക്കുകൾ ഇവിടെ 2019

വാട്ട്സ് ആപ്പിൽ ഒരുപാടു കാര്യങ്ങൾ നമ്മൾ ഇനിയും പഠിക്കുവാൻ ഉണ്ട് .എന്നാൽ അതിൽ കുറെയൊക്കെ നമുക്ക് അറിയാവുന്നതും ആണ് .അങ്ങനെ നിങ്ങൾക്ക് അറിയാവുന്നതും കൂടാതെ അറിയാത്തതുമായ കുറച്ചു ട്രിക്കുകൾ ഇവിടെ നിന്നും മനസ്സിലാക്കാം .അതുപോലെ നിങ്ങൾക്ക് അറിയാവുന്ന ട്രിക്കുകൾ ഞങ്ങളുടെ കമന്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതും ആണ് .
ഇപ്പോൾ വാട്ട്സ് ആപ്പിൽ നമ്മൾ ഓൺലൈനിൽ വരാതെ തന്നെ എങ്ങനെ ചാറ്റിങ് നടത്താം എന്നതിനെക്കുറിച്ചാണ് പറയുന്നത് .

അതിന്നായി ഒരുപാടു ആപ്ലികേഷനുകൾ നമുക്ക് പ്ലേ സ്റ്റോറുകളിൽ നിന്നും ഡൌൺലോഡ് ചെയ്ത എടുക്കാവുന്നതാണ് .എന്നാൽ അതിൽ ഒരു ആപ്ലിക്കേഷന്റെ പേരാണ് NINJA WAZZAPP .ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ നിങ്ങൾക്ക് ഓൺലൈനിൽ വരാതെ തന്നെ വാട്ട്സ് ആപ്പിലെ മെസേജുകൾ വായിക്കുവാനും അതുപോലെതന്നെ റിപ്ലൈ നൽകുവാനും സാധിക്കുന്നതാണ് .എന്നാൽ സേഫ്റ്റി ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഇത്തരത്തിലുള്ള ആപ്ലികേഷനുകൾ ഉപയോഗിക്കുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo