സ്ക്രീൻ ഷോട്ട് ബ്ലോക്ക് ;പുതിയ അപ്പ്‌ഡേഷനുകളുമായി വാട്ട്സ് ആപ്പ് എത്തുന്നു ?

Updated on 09-Jul-2019

ഇന്ന് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .ഒരുപാടു ആപ്‌ഡേഷനുകൾ ഇപ്പോൾ വാട്ട്സ് ആപ്പിന് ലഭിക്കുന്നുണ്ട് .ഇപ്പോൾ ഇതാ പുതിയ സ്ക്രീൻ ഷോട്ട് അപ്പ്‌ഡേഷനുകൾ എത്തുന്നതായി സൂചനകൾ .ഈ അപ്പ്‌ഡേഷനുകൾ എത്തുകയാണെങ്കിൽ വാട്ട്സ് ആപ്പിൽ ചാറ്റുകളോ മറ്റോ സ്ക്രീൻ ഷോട്ട് എടുക്കുവാൻ സാധിക്കുകയില്ല .ഫിംഗർ പ്രിന്റ് ഓതന്റിക്കേഷൻ എന്നൊരു ഓപ്‌ഷനാണ് ഇതിനു ലഭിക്കുന്നത് .ഇത് ഓൺ ചെയ്താൽ പിന്നീട് ഇത്തരത്തിൽ സ്ക്രീൻ ഷോട്ടുകൾ എടുക്കുവാൻ സാധിക്കുകയില്ല .വാബീറ്റ ഇന്ഫോയാണ് ഈ വിവരം പുറത്തുവിട്ടത്.

വാട്ട്സ് ആപ്പിലെ ഏറ്റവും പുതിയ അപ്പ്‌ഡേഷനുകൾ 

ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .ഇപ്പോൾ വാട്ട്സ് ആപ്പുകൾക്ക് ഒരുപാടു അപ്പ്‌ഡേഷനുകളും ലഭ്യമാകുന്നുണ്ട് .ഇനി വാട്ട്സ് ആപ്പുകൾക്ക് ഫിംഗർ പ്രിന്റ് ആപ്പ്‌ഡേഷനുകളും ഉടൻ ലഭ്യമാകുന്നതാണു്.എന്നാൽ ഇപ്പോൾ ഇവിടെ നിങ്ങൾക്കായി ഒരു ചെറിയ ട്രിക്കാണ് പറഞ്ഞുതരുന്നത് .വാട്ട്സ് ആപ്പിൽ സ്റ്റാറ്റസ് ഇടാത്തവരായി ആരും തന്നെയില്ല .

എന്നാൽ സ്റ്റാറ്റസുകൾ നമ്മളുടെ സുഹൃത്തുക്കൾ ഇട്ടുകഴിഞ്ഞാൽ നിങ്ങൾ അത് കാണുകയാണെങ്കിൽ നിങ്ങളുടെ സുഹൃത്തുകൾക്ക് നിങ്ങൾ കണ്ടു എന്നതിന്റെ നോട്ടിഫിക്കേഷൻ ലഭിക്കും .എന്നാൽ നിങ്ങൾ സെറ്റിങ്സിൽ പോയി റീഡ് റെസിപ്റ്റ് ഡിസേബിൾ ആക്കിക്കഴിഞ്ഞാൽ പിന്നെ നിങ്ങൾ സ്റ്റാറ്റസ് കണ്ടു എന്ന നോട്ടിഫിക്കേഷൻ ആരും ലഭിക്കുകയില്ല .എന്നാൽ ഈ ഓപ്‌ഷനുകളുടെ ഒരു പോരായ്‌മ എന്തെന്നാൽ നിങ്ങളുടെ സ്റ്റാറ്റസ് കണ്ടവരുടെയും നോട്ടോഫികേഷൻ നിങ്ങൾക്ക് ലഭിക്കുകയില്ല .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :