ബാറ്ററി സേവർ തീം അപ്പ്‌ഡേഷനുകളുമായി WhatsApp ?

Updated on 19-Dec-2019

വാട്ട്സ് ആപ്പിൽ തുടർച്ചയായി അപ്പ്‌ഡേഷനുകൾ എത്തികൊണ്ടിരിക്കുകയാണ് .വാട്ട്സ് ആപ്പ് ഫിംഗർ പ്രിന്റ് സെൻസർ ഓപ്‌ഷനുകൾക്ക് തൊട്ടു [പിന്നാലെ ഇതാ പുതിയ ലൈറ്റ് തിം കൂടാതെ ബാറ്ററി സേവർ തീം എന്നി ആപ്ലികേഷനുകൾ ഉടൻ എത്തുന്നതായി റിപ്പോർട്ടുകൾ .

തീം എന്ന പേരിൽ തന്നെ പുതിയ ഓപ്‌ഷനുകൾ കൊണ്ടുവരാനാണ് വാട്ട്സ് ആപ്പിന്റെ ശ്രമം .എന്നാൽ ഈ പുതിയ അപ്പ്‌ഡേഷനുകൾ ആൻഡ്രോയിഡ് 9 പൈ കൂടാതെ മറ്റു ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ മാത്രമാണ് ലഭ്യമാകുന്നത് .

വാട്ട്സ് ആപ്പിലെ ഫിംഗർ പ്രിന്റ് സെൻസർ ഓപ്‌ഷനുകൾ 

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്ലികേഷൻ ആണ് വാട്ട്സ് ആപ്പ് .പുതിയ അപ്പ്‌ഡേഷനുകൾ വാട്ട്സ് ആപ്പിൽ ഇടയ്ക്കിടെ  ഉപഭോതാക്കൾക്ക് ലഭിക്കാറുമുണ്ട് .എന്നാൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ഫിംഗർ പ്രിന്റ് ലോക്ക് ആണ് .അതിന്നായി നിങ്ങളുടെ വാട്ട്സ് ആപ്പ് അപ്ഡേറ്റ് ചെയ്യുക .

അതിനു ശേഷം സെറ്റിങ്സിൽ പോയി അക്കൗണ്ട് ഓപ്‌ഷൻ ക്ലിക്ക് ചെയ്ത ശേഷം പ്രൈവസിയിൽ പോയി താഴെ ഫിംഗർ പ്രിന്റ് ലോക്ക് എന്ന ഓപ്‌ഷൻ എനേബിൾ ചെയ്താൽ മാത്രം മതി .നിങ്ങൾക്ക് വാട്ട്സ് ആപ്പ് ലോക്ക് നിങ്ങളുടെ ഫിംഗർ വഴി നടത്തുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :