പുതിയ WhatsApp അപ്പ്‌ഡേഷൻ ;ഉപഭോതാവിന്റെ സമ്മതം ഇല്ലാതെ ഗ്രൂപ്പിൽ ആഡ് ചെയ്യാൻ പറ്റില്ല
വാട്ട്സ് ആപ്പിൽ കഴിഞ്ഞ ദിവസ്സമാണ് ഫിംഗർ പ്രിന്റ് സെൻസർ അപ്പ്‌ഡേഷനുകൾ എത്തിയത് .നിങ്ങളുടെ വിരൽ അടയാളം ഇല്ലാതെ മറ്റൊരാൾക്കും നിങ്ങളുടെ വാട്ട്സ് ആപ് തുറക്കുവാൻ സാധിക്കുകയില്ല .എന്നാൽ ഇപ്പോൾ ഇതാ ഗ്രൂപ്പുകൾക്ക് പൂട്ട് വീഴുന്നു .നിങ്ങളുടെ സമ്മതം ഇല്ലാതെ മറ്റൊരാൾക്ക് നിങ്ങളെ ഗ്രൂപ്പിൽ ആഡ് ചെയ്യുവാൻ സാധിക്കുകയില്ല .
ഇതിന്നായി നിങ്ങൾ ചെയ്യണ്ടത് ആദ്യം തന്നെ വാട്ട്സ് ആപ്പിൽ സെറ്റിങ് എന്ന ഓപ്‌ഷനിൽ പോയി അവിടെ നിന്നും അക്കൗണ്ട് എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക .അതിൽ ആദ്യം കാണുന്ന പ്രൈവസി എന്ന ഓപ്‌ഷൻ വീണ്ടും ക്ലിക്ക് ചെയുക .അതിൽ ഗ്രൂപ്പ് എന്ന ഓപ്‌ഷനിൽ നിങ്ങൾക്ക് മാറ്റങ്ങൾ വരുത്താവുന്നതാണ് .അതിൽ എവെരി വൺ ,മൈ കോൺടാക്റ്റ് ,മൈ കോൺടാക്റ്റ് എക്സെപ്റ്റ് എന്ന ഓപ്‌ഷനുകൾ തിരഞ്ഞെടുക്കാവുന്നതാണ് .
വാട്ട്സ് ആപ്പിലെ ഫിംഗർ പ്രിന്റ് സെൻസർ ഓപ്‌ഷനുകൾ
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്ലികേഷൻ ആണ് വാട്ട്സ് ആപ്പ് .പുതിയ അപ്പ്‌ഡേഷനുകൾ വാട്ട്സ് ആപ്പിൽ ഇടയ്ക്കിടെ ഉപഭോതാക്കൾക്ക് ലഭിക്കാറുമുണ്ട് .എന്നാൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ഫിംഗർ പ്രിന്റ് ലോക്ക് ആണ് .അതിന്നായി നിങ്ങളുടെ വാട്ട്സ് ആപ്പ് അപ്ഡേറ്റ് ചെയ്യുക .അതിനു ശേഷം സെറ്റിങ്സിൽ പോയി അക്കൗണ്ട് ഓപ്‌ഷൻ ക്ലിക്ക് ചെയ്ത ശേഷം പ്രൈവസിയിൽ പോയി താഴെ ഫിംഗർ പ്രിന്റ് ലോക്ക് എന്ന ഓപ്‌ഷൻ എനേബിൾ ചെയ്താൽ മാത്രം മതി .നിങ്ങൾക്ക് വാട്ട്സ് ആപ്പ് ലോക്ക് നിങ്ങളുടെ ഫിംഗർ വഴി നടത്തുവാൻ സാധിക്കുന്നതാണ് .