ഗോൾഡൻ വാട്ട്സ് ആപ്പ് ;എങ്ങനെയാണു സെറ്റ് ചെയ്യുന്നത് എന്ന് നോക്കാം
വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇതാ ഒരു ചെറിയ ട്രിക്ക്
നിങ്ങൾക്ക് വാട്ട്സ് ആപ്പ് ഇപ്പോൾ ഗോൾഡൻ ആകുവാൻ സാധിക്കും
വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് നിങ്ങളുടെ വാട്ട്സ് ആപ്പ് ഇപ്പോൾ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ഗോൾഡൻ നിറത്തിലുള്ള ലോഗോ ആക്കുവാൻ ഒരു ട്രിക്ക് പരിചയപ്പെടുത്തുന്നു .ആദ്യം ഇവിടെ കൊടുത്തിരിക്കുന്ന ഗോൾഡൻ പിക്ക് നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്യുക .ഒരു തേർഡ് പാർട്ടി ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ഇത് ചെയുവാൻ സാധിക്കുന്നത് .
അതിന്നായി nova launcherഎന്ന ആപ്ലികേഷൻ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക .അതിനു ശേഷം ഇൻസ്റ്റാൾ ചെയ്തു ഈ ആപ്ലിക്ക്ഷൻ നിങ്ങളുടെ ഫോണിൽ സെറ്റ് ചെയ്യുക .
ശേഷം നിങ്ങൾ വാട്ട്സ് ആപ്പ് ഓപ്പൺ ചെയ്യാതെ അമർത്തിപ്പിടിക്കുക .അതിൽ എഡിറ്റ് ഷോർട്ട് കട്ട് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .അത്തരത്തിൽ എഡിറ്റ് ഓപ്‌ഷനിൽ ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ വാട്ട്സ് ആപ്പ് ലോഗോ മാറ്റുവാനുളള ഒരു ഓപ്‌ഷൻ ലഭിക്കുന്നതാണ് .അതിൽ ക്ലിക്ക് ചെയ്തു പച്ച ലോഗോ മാറ്റി ഈ ഗോൾഡൻ പിക്ച്ചർ അപ്പ്ലോഡ് ചെയ്യുക .
ഈ ഗോൾഡൻ പിക്ച്ചർ മാത്രമല്ല നിങ്ങൾക്ക് നിങ്ങളുടെ ഫോട്ടോ വരെ ഇതിൽ സെറ്റ് ചെയ്യുവാൻ സാധിക്കുന്നു .ഇത്തരത്തിൽ നിങ്ങൾക്ക് വാട്ട്സ് ആപ്പിലെ ലോഗോ നിങ്ങളുടെ ഫോണുകളിൽ മാറ്റി ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .
Note : തേർഡ് പാർട്ടി ആപ്ലിക്കേഷനുകളുടെ സുരക്ഷ നോക്കി മാത്രമേ ഉപയോഗിക്കാവു .