മൊബൈൽ നെറ്റ് ഓഫ് ചെയ്യാതെ വാട്ട്സ് ആപ്പ് മാത്രം ഓഫ് ചെയ്യാം ?
വാട്ട്സ് അപ്പ് ഉപഭോക്താക്കൾക്ക് ഇതാ ഒരു ചെറിയ ട്രിക്ക് നോക്കാം
മൊബൈൽ നെറ്റ് ഓഫ് ചെയ്യാതെ വാട്ട്സ് ആപ്പ് മാത്രം ഓഫ് ചെയ്യാം
വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇവിടെ ഒരു ചെറിയ ട്രിക്ക് ആണ് പരിചയപ്പെടുത്തുന്നത് .നിങ്ങളുടെ സ്മാർട്ട് ഫോണുകളിലെ ഇന്റർനെറ്റ് ഓഫ് ചെയ്യാതെ വാട്ട്സ് ആപ്പ് മാത്രമായി നിങ്ങൾക്ക് ഓഫ് ചെയ്യുവാൻ സാധിക്കുന്നു .നിങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാം ,എന്നാൽ വാട്ട്സ് ആപ്പിൽ ഓൺലൈനിൽ വരാനും പാടില്ല എന്ന് നിർബന്ധമുള്ളവർക്കായി ഇത് ഉപകാരപ്പെടുന്നതാണ് .
വാട്ട്സ് ആപ്പ് മാത്രം ഓഫ് ചെയ്യുന്നതിന് പ്ലേ സ്റ്റോറിൽ നിന്നും പോസ് ഇറ്റ് എന്ന ആപ്ലികേഷനുകൾ ഉപയോഗിക്കാവുന്നതാണ് .ഇത് വഴി ഇത്തരത്തിൽ നിങ്ങൾക്ക് മൊബൈൽ ഡാറ്റ ഓഫ് ചെയ്യാതെ തന്നെ വാട്ട്സ് ആപ്പ് ഓഫ് ആകുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇത്തരത്തിൽ തേർഡ് പാർട്ടി ആപ്ളിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ അത് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഡൗൺലോഡ് ചെയ്യുക .
വാട്ട്സ് ആപ്പിൽ ഇനി പ്രതീക്ഷിക്കുന്ന പ്രധാന അപ്പ്‌ഡേറ്റുകൾ
വാട്ട്സ് ആപ്പിൽ ഇനി മികച്ച അപ്പ്‌ഡേറ്റുകളാണ് പ്രതീക്ഷിക്കുന്നത് .അതിൽ എടുത്തുപറയേണ്ട പ്രതീക്ഷിക്കുന്ന ഒരു അപ്പ്‌ഡേറ്റ് ആണ് ഗ്രൂപ്പിൽ നിന്നും മറ്റു അംഗങ്ങൾ അറിയാതെ ഉപഭോക്താക്കൾക്ക് ലെഫ്റ്റ് ചെയ്യാം എന്ന ഫീച്ചറുകൾ .നിലവിൽ ഒരു ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ചെയ്തുകഴിഞ്ഞാൽ അത് ഗ്രൂപ്പിൽ ഉള്ള മറ്റു ആളുകൾക്ക് അറിയുവാൻ സാധിക്കുന്നു .
അടുത്തതായി പ്രതീക്ഷിക്കുന്ന വാട്ട്സ് ആപ്പ് പ്രീമിയം അക്കൗണ്ട് ആണ് .വാട്ട്സ് ആപ്പ് ബിസിനെസ്സ് അക്കൗണ്ടുകൾക്കായി ഉടൻ തന്നെ സബ്‌സ്‌ക്രിപ്‌ഷൻ കൊണ്ടുവരും എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ 10 ഡിവൈസുകളിൽ ഒരു അക്കൗണ്ട് ലിങ്ക് ചെയുവാൻ ഉള്ള ഓപ്‌ഷനുകളാണ് പ്രതീക്ഷിക്കുന്നത് .എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വാട്ട്സ് ആപ്പ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഓപ്‌ഷണൽ ആയിരിക്കും .
ആവിശ്യമുള്ളവർക്ക് മാത്രം ഇത് തിരഞ്ഞെടുക്കുവാൻ സാധിക്കുന്നതാണ് .അല്ലാത്തപക്ഷം പഴയ രീതിയിൽ തന്നെ ബിസിനെസ്സ് അക്കൗണ്ട് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകൾ എടുക്കുകയാണെങ്കിൽ വാട്ട്സ് ആപ്പ് അതിനു അനുസരിച്ചുള്ള ഓപ്‌ഷനുകളും ഉപഭോക്താക്കൾക്ക് നൽകുന്നതായിരിക്കും . കൂടാതെ ക്യാപ്ഷൻ വ്യൂ അതുപോലെ തന്നെ സ്റ്റാറ്റസ് ഓഡിയൻസ് സെലെക്റ്റർ എന്നിങ്ങനെ പല ഓപ്‌ഷനുകളും വാട്ട്സ് ആപ്പിൽ ഈ വർഷം തന്നെ ഉപഭോക്താക്കൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .