ഒരുപാടു രഹസ്യങ്ങളുടെ ഒരു അറയാണ് വാട്ട്സ് ആപ്പ് .നിരവധി ട്രിക്കുകളും ഈ വാട്ട്സ് ആപ്പിൽ ഒളിഞ്ഞു കിടപ്പുണ്ട് .അത്തരത്തിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ചാറ്റുകൾ ഷോർട്ട് കട്ട് ആയി നിങ്ങളുടെ ഫോണിന്റെ ഹോം സ്‌ക്രീനിൽ ഇടുവാൻ സാധിക്കുന്നതാണ് .ഇത്തരത്തിൽ വാട്ട്സ് ആപ്പ് ചാറ്റ് ഹോം സ്‌ക്രീനിൽ ഇടണമെങ്കിൽ ആദ്യം നിങ്ങൾക്ക് ആരുടെ ചാറ്റ് ആണോ ഷോർട്ട് കട്ട് ചെയ്യേണ്ടത് അവരുടെ ചാറ്റ് തുറക്കുക .അതിനു ശേഷം വലതുഭാഗത്തു മുകളിൽ കാണുന്ന മൂന്നു ഡോട്ട് ക്ലിക്ക് ചെയ്യുക .ശേഷം താഴെയുള്ള മോർ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .അതിൽ താഴെയുള്ള ആഡ് ഷോർട്ട് കട്ട് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്താൽ ഈ ചാറ്റ് മാത്രം നിങ്ങളുടെ മൊബൈലിന്റെ ഹോം സ്‌ക്രീനിൽ എടുത്തുന്നതായിരിക്കും .
വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയ അപ്പ്‌ഡേഷനുകൾ എത്തിത്തുടങ്ങിയിരിക്കുന്നു .ഇത്തവണ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മൾട്ടി ഡിവൈസ് അപ്പ്‌ഡേഷനുകളാണ് .അതായത് ഇനി മുതൽ ഒരേസമയം തന്നെ നാലു ഡിവൈസിൽവരെ വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .നമ്മുടെ വാട്ട്സ് ആപ്പ് QR കോഡുകൾ ഉപയോഗിച്ചാണ് ഇത് മറ്റു ഡിവൈസുകളിൽ കണക്റ്റ് ചെയ്യുവാൻ സാധിക്കുന്നത് .
നേരത്തെ ഇത്തരത്തിൽ കണക്റ്റ് ചെയ്യുന്നതിന് നമ്മൾ ഉപയോഗിക്കുന്ന വാട്ട്സ് ആപ്പിൽ ഇന്റർനെറ്റ് ആവിശ്യമായിരുന്നു.എന്നാൽ ഇപ്പോൾ ഇന്റർനെറ്റിന്റെ ആവിശ്യം വരുന്നില്ല .കണക്റ്റ് ചേറ്ഗ് കഴിഞ്ഞാൽ നമ്മൾ മെയിൻ ആയി ഉപയോഗിക്കുന്ന വാട്ട്സ് ആപ്പിലെ ഇന്റർനെറ്റ് ഓഫ് ചെയ്താലും മറ്റു ഡിവൈസുകളിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു .QR കോഡ് എങ്ങനെയാണു സ്കാൻ ചെയ്യുന്നത് എന്ന് നോക്കാം .
1.ആദ്യം തന്നെ വാട്ട്സ് ആപ്പ് ഓപ്പൺ ചെയ്ത് അതിൽ സെറ്റിംഗ്സ് എന്ന ഓപ്‌ഷനിൽ പോകുക 2.അതിനു ശേഷം വലതു ഭാഗത്തു നമ്മുടെ വാട്ട്സ് ആപ്പ് QR കോഡിന്റെ ഓപ്‌ഷനുകൾ കാണുവാൻ സാധിക്കും 3.അതായത് നമ്മളുടെ പേര് കാണുന്ന ഭാഗത്തിന് അടുത്ത് കാണാം 4.നമ്മളുടെ QR കോഡിൽ ക്ലിക്ക് ചെയ്യുക 5.ക്ലിക്ക് ചെയ്യുമ്പോൾ അവിടെ രണ്ടു ഓപ്‌ഷനുകളാണ് ലഭിക്കുന്നത് 6.ആദ്യത്തെ ഓപ്‌ഷൻ മൈ കോഡ് കൂടാതെ രണ്ടാമത്തെ ഓപ്‌ഷൻ സ്കാൻ കോഡ് 7.ഇത്തരത്തിൽ നിങ്ങൾക്ക് മൾട്ടി ഡിവൈസ് സംവിധാനം ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഇത്തരത്തിൽ 14 ദിവസംവരെയാണ് ഈ മെസേജുകൾ റിസീവ് ചെയ്യാനും കൂടാതെ അയക്കാനും സാധിക്കുന്നത്