പ്രശ്നബാധിത പ്രദേശങ്ങളിൽ ടെലികോം കമ്പനികളുടെയും കൈത്താങ്ങ്
BSNL, ജിയോ, എയർടെൽ, VI കമ്പനികൾ സൗജന്യ ഓഫർ നൽകുന്നു
BSNL ചൂരൽമല, മേപ്പാടി പ്രദേശങ്ങളിൽ 4G സ്ഥാപിച്ചു
യുദ്ധകാല അടിസ്ഥാനത്തിലാണ് ഇവിടെ 4G എത്തിച്ചത്
വൈദ്യുതി ഇല്ലാത്ത സമയത്തും ബിഎസ്എൻഎൽ ടവറുകൾ പ്രവർത്തിക്കും
ഇതിനായി BSNL ഡീസൽ എൻജിനുകൾ നൽകിയിട്ടുണ്ട്
റിലയൻസ് ജിയോ വയനാട്ടിൽ അടിയന്തരമായി പുതിയ ടവർ സ്ഥാപിച്ചു
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അഭ്യർഥനയിലാണ് പുതിയ ടവർ
ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ നെറ്റ്‌വർക്ക് ട്രാഫിക്ക് വെല്ലുവിളികളിലാണ്
പുതിയ ടവറിലൂടെ നെറ്റ്‌വർക്ക് കപ്പാസിറ്റിയും കവറേജും വർധിപ്പിക്കുന്നു
ഭാരതി എയർടെലും ഓഫറുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി വയനാടിനൊപ്പം
റീചാർജ് വാലിഡിറ്റി തീർന്ന പ്രീപെയ്ഡ് വരിക്കാർക്ക് 1GB ഫ്രീ ഡാറ്റ
പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് ബിൽ പേയ്‌മെന്റ് വാലിഡിറ്റി 30 ദിവസത്തേക്ക് നീട്ടി
ടെലികമ്മ്യൂണിക്കേഷൻ സേവനം മാത്രമല്ല എയർടെലിൽ നിന്ന്...
52 എയർടെൽ റീട്ടെയിൽ സ്റ്റോറുകളെ ശേഖരണ കേന്ദ്രങ്ങളാക്കി
ഇവിടെ ദുരിതബാധിതകർക്കുള്ള ആവശ്യസാധനങ്ങൾ ശേഖരിക്കും
വോഡഫോൺ ഐഡിയയും കേരളത്തിന് കൈത്താങ്ങാകുന്നു
വയനാട്ടിൽ പ്രീ-പെയ്ഡ്, പോസ്റ്റ്- പെയ്ഡ് വരിക്കാർക്ക് അധിക ഓഫർ പ്രഖ്യാപിച്ചു
പ്രതിദിനം 1GB വീതം 7 ദിവസത്തേക്ക് ഫ്രീയായി
പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് 10 ദിവസം കൂടി ബിൽ പേയ്‌മെന്റ് വാലിഡിറ്റി കൂട്ടി
ആവശ്യവസ്തുക്കൾ ശേഖരിക്കാനുള്ള കേന്ദ്രം വിഐയും തുറന്നു
കേരളത്തിലെ Vi സ്റ്റോറുകളെ ദുരിതാശ്വാസ സാധനങ്ങൾക്കുള്ള കേന്ദ്രങ്ങളാക്കി