നമ്മുടെ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റുമെല്ലാം ഒരു ഫാഷൻ ഷോയിൽ മത്സരിച്ചാൽ എങ്ങനെയിരിക്കും!
നിങ്ങൾ ചിന്തിച്ചപോലെയാണോ AI ചിന്തിച്ചതെന്ന് നോക്കിയാലോ!
ശതകോടീശ്വരനും എക്സ് ഉടമയുമായ എലോൺ മസ്കിന്റെ വകയാണ് AI ഫാഷൻ ഷോ
വെർച്വൽ ഫാഷൻ ഷോയിൽ PM മോദിയും ഒബാമയും ട്രംപും എല്ലാരുമുണ്ട്
AI സൃഷ്ടിച്ച ഫാഷൻ ഷോയുടെ വീഡിയോ മസ്ക് പോസ്റ്റ് ചെയ്തു
പ്രൗഢിയാർന്ന ആ ഫാഷൻ ഷോ ഒന്ന് കണ്ടാലോ...
പ്രധാനമന്ത്രി നരേന്ദ്ര മോദി മോഡേൺ- ക്ലാസിക് ഡ്രസ്സിൽ
മുൻ US പ്രസിഡന്റ് ബറാക് ഒബാമ കോട്ടും സ്യൂട്ടും ധരിച്ച വേഷത്തിൽ
ബാസ്കറ്റ് ബോൾ പ്ലെയറുടെ വേഷത്തിലും അദ്ദേഹത്തിനെ AI അണിയിച്ചൊരുക്കി
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ സൺഗ്ലാസ് ധരിപ്പിച്ച്, വീൽചെയറിലാണ് എഐ റാംപ് വാക്കിന് എത്തിച്ചത്
ഓറഞ്ച് നിറത്തിൽ തടവുകാരന്റെ യൂണിഫോമിലാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എത്തിയത്
വെളുത്ത പഫർ ജാക്കറ്റിൽ ഫ്രാൻസിസ് മാർപാപ്പയെയും എഐ റാംപിൽ എത്തിച്ചു
വീഡിയോ പങ്കുവച്ച മസ്കാകട്ടെ പലതരം കോസ്റ്റ്യൂമുകൾ പരീക്ഷിച്ചു
മൈക്രോസോഫ്റ്റ്, ആപ്പിൾ സിഇഒ, മെറ്റ സിഇഒ ആരെയും മസ്ക് വെറുതെ വിട്ടില്ല