സാംസങ് ഗാലക്സി S25 അൾട്രാ മികച്ച കുറേ ഫീച്ചറുകളുമായി വരുന്നു. എന്തെല്ലാമാണ് ഗാല്കസി 24 അൾട്രായിൽ നിന്നുള്ള മാറ്റങ്ങളെന്നോ?

ഡിസ്പ്ലേയിലും ഡിസൈനിലും വലിപ്പം വരും. ബെസൽ വലിപ്പം കുറവായിരിക്കും. ഫോണിന്റെ എർഗണോമിക്‌സ് മെച്ചപ്പെടുത്തും. ഇത് ഫോൺ പിടിക്കുന്നത് കൂടുതൽ സൌകര്യപ്രദമാക്കും.

സ്‌നാപ്ഡ്രാഗൺ 8 Gen 4 ആയിരിക്കും. വേഗതയേറിയ UFS 4.1 സ്റ്റോറേജുണ്ടായിരിക്കും. AI പ്രോസസിങ്ങിന് ഇത് മികച്ച എക്സ്പീരിയൻസ് തരും.

50MP അൾട്രാവൈഡ് ലെൻസും, 200MP മെയിൻ സെൻസറും ടെലിഫോട്ടോ ലെൻസുകളും ഇതിലുണ്ട്. വീഡിയോ റെക്കോർഡിങ്ങിനായി വേരിയബിൾ സൂം ഫീച്ചറുകളുമുണ്ടാകും.

5,000mAh ബാറ്ററിയും 45W ചാർജിങ് സ്പീഡും ഇതിനുണ്ട്. ഇത് മികച്ച ബാറ്ററി ലൈഫും പവർ കപ്പാസിറ്റിയും തരുന്നു. 

ടോപ്പ്-ടയർ 1TB മോഡലിന് 1,59,999 രൂപ വരെ വില ആയേക്കും. 256GB ബേസ് വേരിയന്റിന് ഏകദേശം 1,29,999 രൂപയായേക്കാം.