ദേശീയ സിനിമാ ദിനം പ്രമാണിച്ച് ബമ്പർ ഓഫർ

മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ 99 രൂപയ്ക്ക് സിനിമ കാണാം

99 രൂപ നിരക്കിൽ പുതുപുത്തൻ റിലീസുകൾ തിയേറ്ററിൽ ആസ്വദിക്കാം

ARM 3D, കിഷ്കിന്ധാകാണ്ഡം, കൊണ്ടൽ... ഏത് ഭാഷയിലും ഏത് സിനിമയും 99 രൂപയ്ക്ക്..

സെപ്തംബർ 20-ന് രാജ്യമൊട്ടാകെയുള്ള 4000 തിയേറ്ററുകളിൽ ഓഫർ

മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് മൂന്നാം വർഷവും ഓഫർ പ്രഖ്യാപിച്ചത്

പിവിആർ INOX, സിനിപോളിസ്, ഡിലൈറ്റ് തിയേറ്ററുകളിൽ ഓഫറുണ്ട്

മിറാജ്, മൂവി ടൈം തിയേറ്ററുകളിലും സിനിമ ഡേ ഓഫർ ലഭ്യം

ഓൺലൈനായും ഓഫ്‌ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം

ടിക്കറ്റ് വില മാത്രമല്ല, ഫുഡ് ഡീലുകളും സ്പെഷ്യൽ ഓഫറുകളുമുണ്ട്

തിയേറ്ററുകളുടെ വെബ്സൈറ്റിലും ഓൺലൈൻ ബുക്കിങ് സൈറ്റുകളിലും ടിക്കറ്റ് എടുക്കാം

തിയേറ്ററുകളിൽ നിന്ന് ഓഫ്‌ലൈനായും ടിക്കറ്റെടുക്കാം

അപ്പോഴെങ്ങനാ... ഒറ്റ ദിവസത്തെ ഓഫർ അങ്ങ് ആഘോഷിച്ചാലോ!