IPHONE SE 4 VS IPHONE 16: ആരാണ് കേമൻ?

ഐഫോൺ SE 4 ആണോ, ഐഫോൺ 16 ആണോ കേമൻ? വ്യത്യാസങ്ങൾ നോക്കി കണ്ടുപിടിക്കാം

ഐഫോൺ SE ഡിസൈനിൽ ഐഫോൺ 14-നെ പോലെയായിരിക്കും. ഐഫോൺ 16 നിലവിലുള്ള അതേ ഡിസൈനിൽ തുടരും.

ഡിസ്പ്ലേ: ഐഫോൺ SE4 എൽസിഡി ഡിസ്‌പ്ലേയ്‌ക്ക് പകരം 6.1 ഇഞ്ച് ഒഎൽഇഡി പാനൽ നൽകുമെന്നാണ് സൂചന.

പെർഫോമൻസ്: ശക്തമായ A18 ചിപ്പിലായിരിക്കും വരുന്നത്. ഐഫോൺ 16 പോലെ ആപ്പിൾ ഇന്റലിജൻസിന് സപ്പോർട്ട് ഉണ്ടായിരിക്കും.

ക്യാമറ: ഉയർന്ന നിലവാരമുള്ള 24MP+48MP ഷോട്ടുകൾ പകർത്താനായി 48MP-യുടെ ഒരൊറ്റ വൈഡ് ആംഗിൾ ക്യാമറയായിരിക്കും നൽകുക. ഐഫോൺ 16-ലാകട്ടെ ഫ്യൂഷൻ ക്യാമറയും ഗംഭീര സൂം ക്വാളിറ്റിയുമുണ്ട്. 

ബാറ്ററി: 3,279mAh ബാറ്ററിയായിരിക്കും SE മോഡലിൽ. ഐഫോൺ 16-ൽ അല്പം വലിയ 3,581mAh ബാറ്ററിയും. രണ്ടിലും സമാനമായ ചാർജിംഗ് സ്പീഡായിരിക്കും.

ഐഫോൺ 16-നേക്കാൾ വില കുറവ്. എസ്ഇ 4 $499  വിലയായേക്കും. ഐഫോൺ 16-ന് $799 ആണ് വില.

ക്യാമറയിൽ കുറച്ച് വിട്ടുവീഴ്ചകളുണ്ടെങ്കിലും മൂല്യത്തിന് അനുസരിച്ചുള്ള പെർഫോമൻസ് ഐഫോൺ SE 4 തരുന്നു.