വരുൺ ധവാൻ ചിത്രം ബേബി ജോൺ ഡിസംബർ 25-ന് തിയേറ്ററുകളിൽ എത്തുന്നു. ദളപതി വിജയിയുടെ തെറി എന്ന തമിഴ് സിനിമയുടെ റീമേക്കാണിത്. ഇനി ഒടിടിയിലുള്ള റീമേക്ക് ചിത്രങ്ങൾ നോക്കാം.
അജയ് ദേവ്ഗൺ അഭിനയിച്ച സിങ്കം തമിഴ് ചിത്രത്തിന്റെ റീമേക്കാണ്. ഇതേ പേരിലുള്ള സൂര്യയുടെ സിനിമയാണ് റീമേക്ക് ചെയ്തത്.
മലയാളത്തിന്റെ ദൃശ്യം ബോളിവുഡിലേക്ക് റീമേക്ക് ചെയ്തപ്പോഴും ഇതേ പേരിൽ പുറത്തിറങ്ങി. അജയ് ദേവ്ഗണും തബുവുമാണ് മുഖ്യ കഥാപാത്രങ്ങൾ.
മലയാളത്തിൽ ദിലീപും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ബോഡിഗാർഡ്. ഇതിന്റെ റീമേക്ക് പതിപ്പിൽ സൽമാൻ ഖാനും കരീന കപൂറുമാണ് മുഖ്യതാരങ്ങളായത്. ഹിന്ദിയിലും സിനിമ സംവിധാനം ചെയ്തത് സിദ്ദീഖ് ആണ്.
ക്ലാസിക് മലയാള ചിത്രം മണിച്ചിത്രത്താഴിന്ററെ റീമേക്ക് കാണണമെങ്കിൽ ഹോട്ട്സ്റ്റാറിലേക്ക് വിട്ടോളൂ. അക്ഷയ് കുമാർ, വിദ്യാ ബാലൻ എന്നിവരാണ് ഹിന്ദി ചിത്രത്തിലെ താരങ്ങൾ.
SS രാജമൗലി സംവിധാനം ചെയ്ത വിക്രമർക്കഡു എന്ന തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണിത്. രവി തേജയ്ക്ക് പകരം ഹിന്ദിയിൽ അക്ഷയ് കുമാർ റൗഡി റാത്തോറായി.
തെലുങ്ക് ചിത്രമായ അർജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്കാണ് കബീർ സിംഗ്. രണ്ട് ചിത്രങ്ങളും സന്ദീപ് റെഡ്ഡി വംഗയാണ് സംവിധാനം ചെയ്തത്. ഷാഹിദ് കപൂറാണ് ഹിന്ദിയിലെ നായകൻ.
അനിൽ കപൂറും അമ്രീഷ് പുരിയും അഭിനയിച്ച ചിത്രം തമിഴിൽ നിന്ന് റീമേക്ക് ചെയ്തതാണ്. തമിഴ് പൊളിറ്റിക്കൽ ആക്ഷൻ ചിത്രമായ മുദൽവന്റെ ഹിന്ദി റീമേക്കാണിത്. അർജുൻ സർജയാണ് തമിഴിലെ നായകൻ.
ആമിർ ഖാൻ നായകനായ ഗജിനി തമിഴിലെ സൂര്യ ചിത്രത്തിന്റെ റീമേക്കാണ്. ചിത്രത്തിന്റെ രണ്ട് പതിപ്പുകളും സംവിധാനം ചെയ്തിരിക്കുന്നത് എ ആർ മുരുഗദോസാണ്. അസിൻ തന്നെയാണ് രണ്ട് സിനിമകളിലെയും നായിക.
ശാലിനിയും മാധവനും അഭിനയിച്ച അലൈ പായുതേ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണിത്. റാണി മുഖർജിയും വിവേക് ഒബ്‌റോയിയുമാണ് താരങ്ങൾ. ഇംഗ്ലീഷ് ചിത്രമായ സ്ലൈഡിംഗ് ഡോർസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തമിഴ് ചിത്രം നിർമിച്ചത്.