യൂട്യൂബിനും Vlog ഷൂട്ടിങ്ങിനും നല്ല ഒന്നാന്താരം Camera Phones പറഞ്ഞുതരാം...

നിങ്ങളുടെ ബജറ്റിന് ഇണങ്ങിയ ആൻഡ്രോയിഡ് ഫോണുകൾ കണ്ടു നോക്കിയാലോ! 

ഷവോമി 14 Civi  [Rs 40,999]

ലെയ്‌ക ട്യൂൺ ചെയ്ത ട്രിപ്പിൾ ക്യാമറ ഫോണാണിത്. OIS സപ്പോർട്ടിൽ 50MP ലൈറ്റ് ഹണ്ടർ 800 മെയിൻ സെൻസറുണ്ട്. 50MP ടെലിഫോട്ടോ ലെൻസ്, 12MP അൾട്രാ വൈഡ് ലെൻസും വരുന്നു. അൾട്രാ വൈഡ് സെൽഫികൾക്കായി ഡ്യുവൽ 32MP ഫ്രണ്ട് ക്യാമറയാണുള്ളത്.

റിയൽമി GT 6 [Rs 39,006]

OIS ഉള്ള 50MP സോണി LYT808 മെയിൻ സെൻസറുണ്ട്. 8MP അൾട്രാ വൈഡ് ലെൻസും 50MP ടെലിഫോട്ടോ ലെൻസും വരുന്നു. ഇതിൽ 32MP സോണി IMX615 മുൻ ക്യാമറയും നൽകിയിരിക്കുന്നു.

ഗൂഗിൾ പിക്സൽ 7 Pro  [Rs 46,999]

50MP പ്രൈമറി സെൻസറിന് OIS സപ്പോർട്ടുണ്ട്. 12MP അൾട്രാ വൈഡ് ലെൻസും 48MP ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. 10.8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയാണ് ഫോണിലുള്ളത്. വ്ളോഗർമാർക്ക് ഇമേജ് പ്രോസസ്സിംഗ് ടെക്നോളജി വരെ ഈ ഫോണിൽ ലഭിക്കും.

സാംസങ് ഗാലക്സി S23  [Rs 44,999]

50MP പ്രൈമറി ഷൂട്ടറും 10MP ടെലിഫോട്ടോ ലെൻസുമുള്ള സ്മാർട്ഫോൺ. OIS സപ്പോർട്ട് ക്യാമറയ്ക്കുണ്ട്. 12MP അൾട്രാ വൈഡ് ലെൻസും 12MP ഫ്രണ്ട് ക്യാമറയുമുണ്ട്.

ഹോണർ 200 പ്രോ [Rs 47,999]

50MP H9000 മെയിൻ സെൻസറാണ് ഫോണിലുള്ളത്. ഇതിൽ 50MP സോണി IMX856 ടെലിഫോട്ടോ ലെൻസും 12MP UW, മാക്രോ ലെൻസുമുണ്ട്. 50MP ഫ്രണ്ട് പോർട്രെയ്റ്റ് ക്യാമറയിലൂടെ സെൽഫി വ്ളോഗുകളും ഗംഭീരമാക്കാം.