ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന വലിയ 5 Online Scams  അറിയാം

ഇന്ത്യയിലെ ഓൺലൈൻ തട്ടിപ്പുകൾ വൻ അപകടകാരിയാണ്. ഇവ ഫിഷിംഗ്, തൊഴിൽ തട്ടിപ്പുകൾ, ലോട്ടറി തട്ടിപ്പ് തുടങ്ങി പലവിധമുണ്ട്. ഇങ്ങനെ കെണിയിൽ പെടാതിരിക്കാൻ നന്നായി ജാഗ്രത പുലർത്തുക.

ഫിഷിങ് സ്കാം

കുടുക്കാനുള്ള ക്യുആർ കോഡ്, ഇമെയിലുകൾ, മെസേജുകളും ലിങ്കുകളും ഇതിലുണ്ടാകും. ഇത് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ അപഹരിക്കാൻ സാധ്യതയുള്ള സ്കാം ആണ്.

ജോലി സ്കാം

തൊഴിലന്വേഷകരെ വശീകരിക്കാനുള്ളാ കെണിയാണിത്. വ്യാജമായി തൊഴിൽ വാഗ്ദാനം ചെയ്ത് മുൻകൂർ പണമടയ്ക്കാൻ ആവശ്യപ്പെടും. ഇങ്ങനെ പണമോ, നിങ്ങളുടെ വിവരങ്ങളോ ഇവർ കൈക്കലാക്കുന്നു.

ലോട്ടറി സ്കാം

നിങ്ങൾക്ക് ലോട്ടറിയോ സമ്മാനമോ കിട്ടിയെന്ന് പറഞ്ഞ് നോട്ടിഫിക്കേഷനും മെസേജുകളും വരും. ഇത് ക്ലെയിം ചെയ്യുന്നതിന് ഒരു നിശ്ചിത തുക നൽകാനും പറയും. ഇങ്ങനെ ചതിക്കുഴികളിൽ വീഴരുത്. നിയമാനുസൃത ലോട്ടറികൾക്ക് പണമടയ്ക്കേണ്ട ആവശ്യമില്ല. 

ഷോപ്പിങ് സ്കാം

Amazon, Flipkart, eBay തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെന്ന വ്യാജേന സ്കാമുകൾ നടത്തും. ചില വെബ്‌സൈറ്റുകൾ കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ പരസ്യപ്പെടുത്തുന്നു. എന്നാൽ ഇവർ ഇത് വിൽപ്പന നടത്തില്ല. ഇങ്ങനെയുള്ള സൈറ്റുകളെ സൂക്ഷിക്കുക.

സോഷ്യൽ മീഡിയ സ്കാം

ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വിവിധ തരത്തിലുള്ള തട്ടിപ്പുകൾ നടക്കുന്നു. ഫേക്ക് പ്രൊഫൈലുകളിലൂടെ കബളിപ്പിച്ച് സ്വകാര്യ വിവരങ്ങൾ ചൂഷണം ചെയ്യുന്നു. നമ്മുടെ കോണ്ടാക്റ്റിലുള്ളവരോട് നമ്മളാണെന്ന വ്യാജേന പണം ചോദിച്ച് കൈക്കലാക്കുന്നു.