ഫെബ്രുവരിയിൽ ലഭിക്കുന്ന വൊഡാഫോൺ ഐഡിയ പ്ലാനുകൾ

Updated on 09-Feb-2022
HIGHLIGHTS

വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന പ്ലാനുകൾ

601 രൂപയുടെ റീച്ചാർജുകളിലാണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത്

വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക്  നേരത്തെ ലഭിച്ചുകൊണ്ടിരുന്ന ഒരു പ്ലാൻ ആയിരുന്നു 601 രൂപയുടെ പ്ലാനുകൾ .എന്നാൽ ഈ പ്ലാനുകൾ ഇപ്പോൾ പുതിയ രൂപത്തിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .601 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന ൩ ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ നിലവിൽ ലഭിക്കുന്നത് .നേരത്തെ 56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആയിരുന്നു ലഭിച്ചുകൊണ്ടിരുന്നത് .

ഹംഗാമ മ്യൂസിക്കുമായി ചേര്‍ന്ന് വിയില്‍ പ്രീമിയം മ്യൂസിക്ക് സ്ട്രീമിങ് സര്‍വീസ്

വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി പ്രമുഖ ടെലികോം ബ്രാന്‍ഡായ വി ഹംഗാമ മ്യൂസിക്കുമായി സഹരിച്ച് വി ആപ്പില്‍ മ്യൂസിക്ക് സ്ട്രീമിങ് സേവനം ലഭ്യമാക്കുന്നു. ഇതോടെ വിയുടെ ഒടിടി അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഉള്ളടക്കം കൂടുതല്‍ ശക്തമായി. വിനോദം, ആരോഗ്യം, ഫിറ്റ്നസ്, വിദ്യാഭ്യാസം, നൈപുണ്യം തുടങ്ങിയ ഉള്‍പ്പെടുന്നതാണ് ഉള്ളടക്കം.

 ഈ സഹകരണത്തിലൂടെ വിയുടെ എല്ലാ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് വരിക്കാര്‍ക്കും പ്രത്യേക ചാര്‍ജൊന്നും ഇല്ലാതെ ആറു മാസത്തേക്ക് ഹംഗാമയുടെ പ്രീമിയം സബ്സ്ക്രിപ്ഷന്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ഹംഗാമയുടെ ശേഖരത്തിലുള്ള ലക്ഷക്കണക്കിന് ഗാനങ്ങളും ഡൗണ്‍ലോഡുകളും മ്യൂസിക്ക് വീഡിയോകളും 20 ഭാഷകളിലായി പരസ്യ രഹിതമായി ആസ്വദിക്കാം. വിനോദത്തെ ഒരു പടി കൂടി ഉയര്‍ത്തി ഉപഭോക്താക്കള്‍ക്ക് പ്രമുഖ താരങ്ങളുടെ ലൈവ് സംഗീത പരിപാടികള്‍ ആസ്വദിക്കാനും അവസരം ഒരുക്കുന്നുണ്ട്. വി വരിക്കാര്‍ക്ക് 52 ലൈവ് ഡിജിറ്റല്‍ കണ്‍സേര്‍ട്ടുകള്‍ വി ആപ്പില്‍ നിസാര ചെലവില്‍ പങ്കെടുക്കാം.

 വിനോദം, വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയ രംഗങ്ങളില്‍ വിദഗ്ധരായ ബ്രാന്‍ഡുകളുമായുള്ള സഹകരണങ്ങളിലൂടെ വരിക്കാരുടെ ജീവിതം ആസ്വാദ്യകരമാക്കാന്‍ വി എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നും ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഡിജിറ്റല്‍ ഓഫറുകള്‍ നല്‍കുന്നുവെന്നും അടുത്ത ഭാവിയില്‍ തന്നെ ഇത്തരം കൂടുതല്‍ സംരംഭങ്ങളുണ്ടാകുമെന്നും വി സിഎംഒ അവ്നീഷ് ഖോസ്ല പറഞ്ഞു.

 25 കോടിയിലധികം വരുന്ന വരിക്കാരുള്ള വിയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും ലോകമെമ്പാടുമുള്ള പ്രേക്ഷകരെ രസിപ്പിക്കുന്നതിനും ഇടപഴകുന്നതിനുമുള്ള നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഹംഗാമയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സഹകരണമെന്നും ഓഡിയോ, വീഡിയോ, ഗെയിമിംഗ് എന്നിവയിലുടനീളമുള്ള പല വിഭാഗത്തിലും, ഭാഷകളിലും ഉള്ളടക്കത്തിന്‍റെ വൈവിധ്യമാര്‍ന്നതും സമ്പന്നവുമായ ഒരു നിര ഉള്‍പ്പെടുത്തുന്നതിനായി തങ്ങളുടെ ശേഖരം സ്ഥിരമായി വികസിപ്പിച്ചുകൊണ്ടിരിക്കുവാണെന്നും ഹംഗാമ ഡിജിറ്റല്‍ മീഡിയ സ്ഥാപകന്‍ നീരജ് റോയ് പറഞ്ഞു.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :