പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടാൻ വൊഡാഫോൺ ഐഡിയ ?

Updated on 18-Nov-2020
HIGHLIGHTS

വൊഡാഫോൺ ഐഡിയ നിരക്കുകളിൽ മാറ്റം വരുന്നതായി റിപ്പോർട്ടുകൾ

ഈ വർഷം അവസാനത്തോടുകൂടിയോ അല്ലെങ്കിൽ അടുത്ത വർഷമോ

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരിക്കാർ ഉള്ള ടെലികോം കമ്പനികളിൽ ഒന്നാണ് വൊഡാഫോൺ ഐഡിയ (വി ഐ ).മികച്ച ഓഫറുകളും വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നതാണു് .എന്നാൽ ചിലപ്പോൾ വൊഡാഫോൺ ഐഡിയയുടെ താരിഫ് പ്ലാനുകളിൽ മാറ്റങ്ങൾ വരുവാനുള്ള സാധ്യതകളും കാണുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

ഈ വർഷം അവസാനത്തോടുകൂടിയോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം തന്നെയോ വൊഡാഫോൺ ഐഡിയ താരിഫ് പ്ലാനുകളിൽ വർദ്ധനവുണ്ടാകുവാനുള്ള സാധ്യതയുണ്ട് .എന്നാൽ മറ്റു വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ പുറത്തുവന്നിട്ടില്ല .ജൂലൈ സെപ്റ്റംബർ മാസ്സങ്ങളിൽ വൊഡാഫോൺ ഐഡിയ നെറ്റ് വർക്കിൽ നിന്നും നിരവധി ഉപഭോതാക്കൾ മറ്റു നെറ്റ് വർക്കുകളിലേക്കു പോയിരുന്നു .

നേട്ടം കൊയ്തിരുന്നത് ജിയോയും എയർട്ടലും ആയിരുന്നു .എന്നാൽ ഇതേ പ്രസ്താവന തന്നെ എയർടെൽ സി ഈ ഓ മുൻപ് പറഞ്ഞിരുന്നു .എയർടെൽ ഉപഭോതാക്കൾ അടിസ്ഥാന വിലയായ 100 രൂപയെങ്കിലും തരണമെന്ന തരത്തിലുള്ള പ്രസ്താവനയായിരുന്നു അന്ന് എയർടെൽ സി ഈ ഓ നടത്തിയിരുന്നത് .അടുത്ത വർഷം ടെലികോം മേഖലയിൽ താരിഫ് പ്ലാനുകളുടെ കാര്യത്തിൽ മാറ്റങ്ങൾ ഉണ്ടാകും എന്നതിനെ സൂചനകളാണ് ഇത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :