കേരളത്തിൽ 1.6 കോടിയിലേറെ ഉപഭോക്താക്കളുമായി വിഐ

Updated on 04-Apr-2022
HIGHLIGHTS

1.6 കോടിയിലേറെ ഉപഭോക്താക്കളുമായി വൊഡാഫോൺ ഐഡിയ

ട്രായുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ആണ്

 ഏറ്റവും ഒടുവിലത്തെ സെന്‍സസ് അനുസരിച്ച് കേരളത്തില്‍ 3.5 കോടിയിലേറെ ജനങ്ങളാണുള്ളത്.  ഇവരില്‍ 46 ശതമാനത്തിലേറെ വിയെ തങ്ങളുടെ പ്രിയപ്പെട്ട നെറ്റ് വര്‍ക്ക് സേവനദാതാവായി തെരഞ്ഞെടുത്തിട്ടുണ്ടെന്ന് ട്രായുടെ ഏറ്റവും പുതിയ ഡാറ്റ ചൂണ്ടിക്കാട്ടുന്നു.  1.64 കോടിയിലേറെ വരിക്കാരുമായി വി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാര്‍ക്ക് സേവനം നല്‍കുന്നു. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവന അനുഭവങ്ങള്‍ ലഭ്യമാക്കാനായി നിരവധി നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ച വി സംസ്ഥാനത്തെ ഏറ്റവും പ്രിയപ്പെട്ട 4ജി ശൃംഖല എന്ന സ്ഥാനത്തും തുടരുകയാണ്.

കേരളത്തില്‍ അവതരിപ്പിച്ച  പദ്ധതികള്‍

 പോക്കറ്റില്‍ കൊണ്ടു നടക്കാവുന്ന വൈഫൈ ഡിവൈസ്  ആയ വി മൈഫൈ ഇപ്പോള്‍ കേരളത്തിലുണ്ട്. വി മൈഫൈ പത്ത് ഉപകരണങ്ങളെ വരെ കണക്ടു ചെയ്യുകയും 150 എംബിപിഎസ് വരെ വേഗത ലഭ്യമാക്കുകയും ചെയ്യും.  വിപണിയിലെത്തിച്ച ഈ പുതിയ ഉല്‍പന്നം വഴി കേരളീയര്‍ക്ക് യാത്രയ്ക്കിടയില്‍ അതിവേഗ വൈഫൈ ആസ്വദിക്കാനാവും.

 കനം കുറഞ്ഞതും ചെറുതുമായ വി മൈഫൈ റീചാര്‍ജു ചെയ്യാവുന്ന 2700 എംഎഎച്ച് ഇന്‍ബില്‍ഡ് ബാറ്ററിയുമായാണ് എത്തുന്നത്. ഒരൊറ്റ ചാര്‍ജിലൂടെ അഞ്ചു മണിക്കൂര്‍ വരെ തടസമില്ലാത്ത കണക്ടിവിറ്റി ഇതു ലഭ്യമാക്കും.

 നികുതികള്‍ ഉള്‍പ്പെടെ 2000 രൂപ വിലയുള്ള ഈ മൈഫൈ ഡിവൈസ് വി ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനിനോടൊപ്പം ഒരു ആഡ് ഓണ്‍ കണക്ഷന്‍ ആയി വാങ്ങാവുന്നതാണ്. വി ഫാമിലിയില്‍ അംഗങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതു പോലെ വി മൈഫൈ കൂട്ടിച്ചേര്‍ക്കാനുമാവും.  ഇതുവഴി എല്ലാ നമ്പറുകള്‍ക്കും ഒരൊറ്റ ബില്‍ എന്ന സൗകര്യം ആസ്വദിക്കാനും സാധിക്കും.  വി മൈഫൈ 399 രൂപ മുതളുള്ള വ്യക്തിഗത പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ക്കൊപ്പവും ലഭ്യമാണ്.   കൊച്ചിയിലെ തെരഞ്ഞെടുത്ത സ്റ്റോറുകളില്‍ വി മൈഫൈ ലഭ്യമാണ്.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :