Vodafone-Idea നിരക്കുകൾ ഡിസംബർ 3 മുതൽ വർദ്ധിപ്പിക്കുന്നു ?

Vodafone-Idea നിരക്കുകൾ ഡിസംബർ 3 മുതൽ വർദ്ധിപ്പിക്കുന്നു ?
HIGHLIGHTS

പുതിയ താരിഫ് പ്ലാനുകളുമായി വൊഡാഫോണും ഐഡിയയും എത്തുന്നു

Vodafone-Idea ഉപഭോതാക്കൾ മാത്രം ശ്രദ്ധിക്കുക

 

ജിയോയുടെ പുതിയ താരിഫ് പ്ലാനുകൾക്ക് പിന്നാലെ ഇതാ വൊഡാഫോണും ഐഡിയയും പുതിയ ഓഫറുകളുമായി ഡിസംബറിൽ എത്തുന്നു .എന്നാൽ പുതിയ നിരക്കുകളിലാണ് ഈ ടെലികോം കമ്പനികൾ ഓഫറുകൾ പുറത്തിറക്കുന്നത് .ഡിസംബർ 3 മുതൽ ആണ് വർദ്ധിച്ച ഓഫറുകൾ പുറത്തിറക്കുന്നത് .കൂടാതെ വർദ്ധിച്ച ഓഫറുകൾക്ക് ഒപ്പം പുതിയ പ്ലാനുകളും അവതരിപ്പിക്കുന്നുണ്ട് .

2  ദിവസ്സത്തെ വാലിഡിറ്റിയിൽ മുതൽ 365 ദിവസ്സത്തെ വാലിഡിറ്റിയിൽ വരെ ലഭിക്കുന്ന പ്രീ പെയ്ഡ് ഓഫറുകളും ഇതാ അവസരത്തിൽ ഈ ടെലികോം കമ്പനികൾ പുറത്തിറക്കുന്നുണ്ട് .എന്നാൽ 42 ശതമാനം വരെ വർദ്ധവനിലാണ് പുതിയ ഓഫറുകൾ പുറത്തിറക്കുന്നത് എന്നും സൂചിപ്പിക്കുകയുണ്ടായി .എന്നാൽ ഐഡിയ വൊഡാഫോൺ മാത്രമല്ല എയർടെൽ ,ജിയോ എന്നി ടെലികോം കമ്പനികളും പുതിയ വർദ്ധിപ്പിച്ച ഓഫറുകൾ ഡിസംബർ മാസത്തിൽ പുറത്തിറക്കുന്നുണ്ട് .

ഈ വർഷങ്ങളിൽ ഐഡിയ ,എയർടെൽ തുടങ്ങിയ കമ്പനികൾക്ക് സംഭവിച്ച വൻ നഷ്ടക്കണക്കിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിരക്കുകൾ എത്തുന്നത് .ഏകദേശം 50000 കൊടികൾക്ക് മുകളിൽ ഐഡിയ എന്ന കമ്പനിക്ക് മാത്രം നഷ്ടമുണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo