വൊഡാഫോൺ ഐഡിയയുടെ 100ജിബിഡാറ്റ പ്ലാനുകൾ

വൊഡാഫോൺ ഐഡിയയുടെ 100ജിബിഡാറ്റ പ്ലാനുകൾ
HIGHLIGHTS

വൊഡാഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം

19 രൂപ മുതൽ ലഭിക്കുന്ന ഡാറ്റ പ്ലാനുകൾ ആണ് നോക്കുന്നത്

വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ ലഭിക്കുന്നുണ്ട് .19 രൂപ മുതൽ ഉപഭോക്താക്കൾക്ക് ഡാറ്റ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നുണ്ട് .19 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 1 ജിബിയുടെ ഡാറ്റയാണ് .24 മണിക്കൂർ വാലിഡിറ്റിയാണ് ഈ പ്ലാനുകൾക്ക് ഇപ്പോൾ ലഭിക്കുന്നത് .48 രൂപയുടെ മറ്റൊരു പ്ലാൻ കൂടി ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട് .48 രൂപയ്ക്ക് 2 ജിബി ഡാറ്റ 21 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .ഏറ്റവും വലിയ ഡാറ്റ വർക്ക് ഫ്രം ഹോം പ്ലാനുകൾ നോക്കുകയാണെങ്കിൽ 418 രൂപയുടേതാണ് .100 ജിബിയുടെ ഡാറ്റ 56 ദിവസ്സത്തേക്കു ലഭിക്കുന്നു .

5ജി ട്രയലില്‍ എന്‍ആര്‍ ശേഷി വഴി 5ജി വോയ്സ് വിജയകരമായി അവതരിപ്പിച്ച് വി

 ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാവായ വോഡഫോണ്‍ ഐഡിയ (വി) സാങ്കേതികവിദ്യാ പങ്കാളിയായ നോക്കിയയുമായി ചേര്‍ന്ന് ഗുജറാത്തിലെ ഗാന്ധിനഗറില്‍  നടത്തിയ 5ജി ട്രയലില്‍ ന്യൂ റേഡിയോയിലൂടെ 5ജി വോയ്സ് വിജയകരമായി അവതരിപ്പിച്ചു.  ഇത് നടപ്പാക്കി കഴിഞ്ഞാല്‍ വി വരിക്കാര്‍ക്ക് 5ജി വഴി ഉന്നത ശേഷിയുള്ള വോയ്സ് അനുഭവങ്ങള്‍ ലഭിക്കാന്‍ സഹായകമാകും.

സര്‍ക്കാര്‍ അനുവദിച്ച സ്പെക്ട്രത്തിലൂടെ ഗുജറാത്തിലെ ഗാന്ധി നഗര്‍,  മഹാരാഷ്ട്രയിലെ പൂനെ എന്നിവിടങ്ങളിലാണ് വി 5ജി ട്രയല്‍ നടത്തുന്നത്.  വോയ്സ്, ഡാറ്റ സേവനങ്ങള്‍ക്ക് 5ജി ശൃംഖല ഉപയോഗിക്കുന്നതാവും  ഈ സംവിധാനം. 

ഉന്നതമായ നെറ്റ്വര്‍ക്ക്  വഴി ഏറ്റവും മികച്ച ഉപഭോക്തൃ അനുഭവങ്ങള്‍  ലഭ്യമാക്കാന്‍ തങ്ങള്‍ സാങ്കേതികവിദ്യ പരീക്ഷിക്കുകയാണെന്ന് വോഡഫോണ്‍ ഐഡിയ സിടിഒ ജഗ്ബീര്‍ സിങ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വേഗതയേറിയ 5ജി ആണ് തങ്ങള്‍ കൈവരിച്ചിട്ടുള്ളത്. വോയ്സ് ഓവര്‍ ന്യൂ റേഡിയോ സേവനം വിജയകരമായി പരീക്ഷിച്ച തങ്ങള്‍ 5ജി ശൃംഖലയിലെ ഏറ്റവും മികച്ച കോള്‍ ഗുണമേന്‍മ കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo