നിലവിൽ മികച്ച ഓഫറുകൾ പുറത്തിറക്കുന്ന ഒരു ടെലികോം കമ്പനിയാണ് വൊഡാഫോൺ .എന്നാൽ ഇനി ടെലികോം മേഖലയിൽ നിന്നും പ്രതീക്ഷിക്കുന്നത് 5ജി സർവീസുകൾ തന്നെയാണ് .ഏത് ടെലികോം കമ്പനിയാണ് ആദ്യമായി 5ജി സർവീസുകൾ നൽകുന്നത് എന്ന കാര്യത്തിൽ ഇപ്പോൾ ഒരു തീരുമാനമായിക്കഴിഞിരിക്കുന്നു .വൊഡാഫോണിന്റെ പുതിയ 5ജി സർവീസുകളാണ് ഇപ്പോൾ ബ്രിട്ടനിൽ തുടക്കംകുറിച്ചിരിക്കുന്നത് .ബ്രിട്ടീഷ് സിറ്റികളിൽ മാത്രമാണ് ഇപ്പോൾ 5 ജി സർവീസുകൾ വൊഡാഫോൺ ആരംഭിച്ചിരിക്കുന്നത് .
5ജി സർവീസുകൾക്ക് ഒപ്പം തന്നെ കൂടുതൽ വരിക്കാരെ വൊഡാഫോണിലേക്കു എത്തിക്കുവാനും സാധിക്കും എന്നാണ് കരുതുന്നത് .വൊഡാഫോൺ പുതിയ 5 ജി റൂട്ടറുകളും കൂടാതെ ഷവോമിയുടെ Xiaomi Mi Mix 3 ,സാംസങ്ങിന്റെ Samsung S10 5G എന്നി സ്മാർട്ട് ഫോണുകൾക്ക് ഒപ്പമാണ് ഈ പുതിയ 5ജി സർവീസുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .പുതിയതായി വരുന്ന 5 ജി സ്മാർട്ട് ഫോണുകൾക്കും വൊഡാഫോണിന്റെ 5 ജി സർവീസുകൾ ലഭ്യമാകുന്നതാണു് .ഹുവാവെയുടെയും ,മോട്ടോയുടെയും 5ജി സ്മാർട്ട് ഫോണുകൾ ഉടൻ എത്തുമെന്നാണ് കരുതുന്നത് .
135 ജിബി വരെ പ്രീ ഉപഭോതാക്കൾക്ക് ഇപ്പോൾ വൊഡാഫോൺ നൽകുന്നു
നിലവിൽ വൊഡാഫോണിന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന ഓഫർ ആണിത് .509 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 1.5 GBയുടെ 4G/3G ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ,100 SMS ദിവസ്സേന എന്നിവയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി വൊഡാഫോൺ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 90 ദിവസ്സത്തേക്കാണ് .അതായത് മുഴുവനായി 135 ജിബിയുടെ ഡാറ്റയാണ് വൊഡാഫോൺ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് നൽകുന്നത് .
വൊഡാഫോണിന്റെ പുതിയ പ്രീ പെയ്ഡ് ഓഫറുകൾ പുറത്തിറക്കി .ഇത്തവണ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് 299 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകളാണ് .299 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ ,STD ,നാഷണൽ റോമിംഗ് ,എന്നിവയാണ് .കൂടാതെ 3 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭ്യമാകുന്നത് .70 ദിവസ്സത്തെ വാലിഡിറ്റിയിലാണ് വൊഡാഫോണിന്റെ ഈ പ്രീ പെയ്ഡ് ഓഫറുകൾ ലഭിക്കുന്നത് .