വിവോയുടെ ഏറ്റവും പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇപ്പോൾ ചൈന വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ 5ജി നെറ്റ് വർക്ക് സപ്പോർട്ട് തന്നെയാണ് .റിയൽമിയുടെ X50 5ജി ഫോണുകളും കൂടാതെ iQoo 3 5ജി സ്മാർട്ട് ഫോണുകളും കഴിഞ്ഞ ദിവസ്സങ്ങളിൽ ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നു .ഇപ്പോൾ വിവോയുടെ 5ജി സ്മാർട്ട് ഫോണുകളും പുറത്തിറക്കിയിരിക്കുന്നു .ഇതിന്റെ വില വരുന്നത് CNY 2,198 (ഏകദേശം Rs. 22,000) രൂപയാണ് .
Vivo Z6 5G -സവിശേഷതകൾ
ഡിസ്പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.57 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും ഇതിനുണ്ട് .ഗെയിം കളിക്കുന്നവർക്കും അനിയോജ്യമായ തരത്തിലുള്ള ഒരു സ്മാർട്ട് ഫോൺ ആണിത് .മൾട്ടി ടർബോ 3.0 കൂടാതെ ഗെയിം സ്പേസ് 3.0 എന്നിവ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .പ്രോസസറുകളിലേക്കു വരികയാണെങ്കിൽ Snapdragon 765G ലാണ് പ്രവർത്തനം നടക്കുന്നത് .
അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .രണ്ടു വേരിയന്റുകൾ ആണ് ഇപ്പോൾ ചൈന വിപണിയിൽ എത്തിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ & 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ ഈ ഫോണുകൾ പുറത്തിറങ്ങിയിരുന്നു .സിൽവർ കൂടാതെ ഐസ് എജ് എന്നി നിറങ്ങളിൽ വിവോയുടെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാവുന്നതാണ് .
ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്കും നൽകിയിരിക്കുന്നത് .48-മെഗാപിക്സൽ + 8-മെഗാപിക്സൽ + 2-മെഗാപിക്സൽ + 2-മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .അതുപോലെ തന്നെ 5000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .6 ജിബിയുടെ വേരിയന്റുകൾക്ക് CNY 2,198 (ഏകദേശം Rs. 22,000) രൂപയും കൂടാതെ 8 ജിബിയുടെ വേരിയന്റുകൾക്ക് CNY 2598 (ഏകദേശം Rs. 26,000) രൂപയും ആണ് വില വരുന്നത് .