ട്രിപ്പിൾ പിൻ ക്യാമറയിൽ VIVO Z1X സ്മാർട്ട് ഫോണുകൾ സെപ്റ്റംബർ 6നു ഇന്ത്യൻ വിപണിയിൽ

ട്രിപ്പിൾ പിൻ ക്യാമറയിൽ VIVO Z1X സ്മാർട്ട് ഫോണുകൾ സെപ്റ്റംബർ 6നു ഇന്ത്യൻ വിപണിയിൽ
HIGHLIGHTS

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ എത്തുന്നു

 

വിവോയുടെ ഏറ്റവും പുതിയ ട്രിപ്പിൾ പിൻ ക്യാമറ സ്മാർട്ട് ഫോണുകൾ സെപ്റ്റംബർ 6നു ഇന്ത്യൻ വിപണിയിൽ എത്തുന്നു .വിവോയുടെ VIVO Z1X എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഇതിന്റെ മറ്റൊരു സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളാണ് .8ജിബിയുടെ റാം വേരിയന്റുകൾ വരെ VIVO Z1Xന്റെ സ്മാർട്ട് ഫോണുകളിൽ പുറത്തിറങ്ങുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.38   ഇഞ്ചിന്റെ ഫുൾ HD+  Super AMOLED  ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത്  .കൂടാതെ 19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .1080 x 2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ snapdragon 712 ൽ ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ Android 9 Pie ൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

Unlock fun, unlock brilliance. With Flash In-Display Fingerprint on the all-new and #FullyLoaded #vivoZ1x, unlock the world of extreme performance. Launching on 6th September at 12 PM. @Flipkart.
Know more: https://t.co/MJgLiC5kNo pic.twitter.com/djHE5R7IqS

— Vivo India (@Vivo_India) August 28, 2019

ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾകളുള്ളത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 4500mAhന്റെ 22.5Wന്റെ ഫ്ലാഷ് ചാർജ്ജ് സംവിധാനവും ഇതിനുണ്ട് .8  ജിബിയുടെ റാംമുതൽ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾ വരെ ഇതിനുണ്ട് .20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു ഫോൺ കൂടിയാണിത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo