48മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറയിൽ വിവോ Z1X വിപണിയിൽ എത്തി ,16990 രൂപ മുതൽ

Updated on 06-Sep-2019
HIGHLIGHTS

 

വിവോയുടെ ഏറ്റവും പുതിയ വിവോ Z1X എന്ന സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .48 മെഗാപിക്സലിന്റെ ടട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ രണ്ടു വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയിരിക്കുന്നു .സെപ്റ്റംബർ 13നു ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മറ്റു സവിശേഷതകൾ നോക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.38   ഇഞ്ചിന്റെ ഫുൾ HD+  Super AMOLED  ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത്  .കൂടാതെ 19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .1080 x 2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ snapdragon 712 ൽ ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

കൂടാതെ ആൻഡ്രോയിഡിന്റെ Android 9 Pie ൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾകളുള്ളത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 4500mAhന്റെ 22.5Wന്റെ ഫ്ലാഷ് ചാർജ്ജ് സംവിധാനവും ഇതിനുണ്ട് .8  ജിബിയുടെ റാംമുതൽ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾ വരെ ഇതിനുണ്ട് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് വിപണിയിൽ 16990 രൂപയും കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 18990 രൂപയും ആണ് വില വരുന്നത് .ഫ്യൂഷൻ ബ്ലൂ കൂടാതെ ഫാന്റം ബ്ലൂ എന്നി നിറങ്ങളിൾ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 250 രൂപയുടെ ക്യാഷ് ബാക്കും ഇതിനുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :