5000 mAhന്റെ ബാറ്ററിയിൽ എത്തിയ Vivo Z1Pro ഫോണുകൾ 12990 രൂപയ്ക്ക്

Updated on 18-Nov-2019
HIGHLIGHTS

വിവോയുടെ നിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് വിവോയുടെ Vivo Z1Pro എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .

Vivo Z1Pro -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ,6.53 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ പഞ്ചു ഹോൾ ഡിസ്‌പ്ലേയാണ് വിവോയുടെ ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ Snapdragon 712 AIEപ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

മൂന്നു വേരിയന്റുകൾ വിപണിയിൽ എത്തുന്നതാണ് .4 ജിബിയുടെ റാംമ്മിൽ & 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ & 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ അതുപോലെ തന്നെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .16 + 8 + 2 മെഗാപിക്സലിന്റെ റിയർ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് VIVO Z1PRO സ്മാർട്ട് ഫോണുകൾക്കുള്ളത് .

അവസാനമായി ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ വലിയ ബാറ്ററി ലൈഫിനെക്കുറിച്ചാണ് . 5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .കൂടാതെ 18W ഫാസ്റ്റ് ചാർജിങും ഇതിനുണ്ട് .ഗെയിമിങ്ങിനു അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് 13990 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഓപ്പൺ സെയിലിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .HDFC കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :