2000 രൂപയുടെ വിലക്കുറവിൽ വിവോയുടെ Z1 പ്രൊ

2000 രൂപയുടെ വിലക്കുറവിൽ വിവോയുടെ Z1 പ്രൊ

 

വിവോയുടെ ഈ വർഷം പുറത്തിറക്കിയ മറ്റൊരു മികച്ച സ്മാർട്ട് ഫോൺ ആണ് വിവോയുടെ Z1 പ്രൊ എന്ന മോഡലുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വിലക്കുറച്ചിരിക്കുകയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ പുതിയ വിലയിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Z1Pro – 4GB + 64GB മോഡലുകൾക്ക് നേരത്തെ 14990 രൂപയായിരുന്നു വില .എന്നാൽ ഇപ്പോൾ 13990 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .Z1Pro – 6GB + 64GB മോഡലുകൾക്ക് നേരത്തെ 16990 രൂപയായിരുന്നു .എന്നാൽ ഇപ്പോൾ 14990 രൂപയ്ക്ക് വാങ്ങിക്കാം .Z1Pro – 6GB + 128GBമോഡലുകൾ 15990 രൂപയ്ക്കും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

വിവോയുടെ Z1 പ്രൊ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ,6.53 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ പഞ്ചു ഹോൾ ഡിസ്‌പ്ലേയാണ് വിവോയുടെ ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ Snapdragon 712 AIEപ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

മൂന്നു വേരിയന്റുകൾ വിപണിയിൽ എത്തുന്നതാണ് .4 ജിബിയുടെ റാംമ്മിൽ & 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ & 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ അതുപോലെ തന്നെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .

16 + 8 + 2 മെഗാപിക്സലിന്റെ റിയർ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് VIVO Z1PRO സ്മാർട്ട് ഫോണുകൾക്കുള്ളത് .അവസാനമായി ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ വലിയ ബാറ്ററി ലൈഫിനെക്കുറിച്ചാണ് . 5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .കൂടാതെ 18W ഫാസ്റ്റ് ചാർജിങും ഇതിനുണ്ട് .ഗെയിമിങ്ങിനു അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo