Exynos 880 പ്രൊസസ്സറിൽ വിവോയുടെ പുതിയ 5ജി ഫോണുകൾ ;വില ഇത്ര മാത്രം

Updated on 27-Jul-2020
HIGHLIGHTS

വിവോയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ എത്തുന്നതാണ്

VIVO Y51S എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുന്നത്

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ എത്തുന്നു .VIVO Y51S  എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത് .എന്ന ഈ സ്മാർട്ട് ഫോണുകൾ 20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന 5ജി സ്മാർട്ട് ഫോണുകളാണ് .ലോക വിപണിയിൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയപ്പോൾ CNY 1,798 രൂപയായിരുന്നു വിലയുണ്ടായിരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് ഏകദേശം 19000 രൂപയാണ് വില വരുന്നത് .

VIVO Y51S SPECIFICATIONS

 6.53 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 19.5:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .190 ഗ്രാം ഭാരം മാത്രമാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .

മറ്റൊരു പ്രധാന സവിശേഷതകൾ ഇതിന്റെ പ്രോസസ്സറുകൾ തന്നെയാണ് .Exynos 880 പ്രൊസസറുകളിലാണ്‌ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 5ജിയുടെ സപ്പോർട്ടും ലഭ്യമാകുന്നതാണു് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .

Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്വാഡ് പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .48 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിൽ + ഡെപ്ത് സെൻസറുകൾ എന്നിവ പിന്നിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകളിൽ ലഭിക്കുന്നതാണ് .കൂടാതെ  4,500mAh ന്റെ (18W fast charging) ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :